കാഞ്ഞിലശ്ശേരിയില്‍ ലഹരിയ്‌ക്കെതിരെ അറിവുകള്‍ പകര്‍ന്ന് തെരുവുനാടകം; ലഹരിവിരുദ്ധ കലാജാഥയുമായി പൂക്കാട് കലാലയം
പൂക്കാട്: പൂക്കാട് കലാലയത്തിന്റെ ആഭിമുഖ്യത്തില്‍ കളി ആട്ടം ലഹരി വിരുദ്ധ കലാജാഥ സംഘടിപ്പിച്ചു. ഏപ്രില്‍ 23 മുതല്‍ 28 വരെ നടക്കുന്ന കളി ആട്ടത്തിന്റെ പ്രചരണാര്‍ത്ഥമാണ് കലാജാഥ നടത്തിയത്. ജാഥയുടെ ഭാഗമായി ചേമഞ്ചേരി കാഞ്ഞിലശ്ശേരിയില്‍ ലഹരി വിരുദ്ധ തെരുവുനാടകം അവതരിപ്പിച്ചു.
റെസിഡന്‍സ് അസോസിയേഷന്റെ സഹകരണത്തോടെ നടന്ന പരിപാടി വാര്‍ഡ് മെമ്പര്‍ സജിത ഷെറി
ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ശിവദാസന്‍ വാഴയില്‍, അശോകന്‍, ശശി ചെറുര്, കെ. ശ്രീനിവാസന്‍, ശിവദാസ് കാരോളി, പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു.