കലാവിഷയങ്ങളില്‍ പഠനത്തിന്റെ വിവിധ ഘട്ടങ്ങള്‍‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്ത് പൂക്കാട് കലാലയം


പൂക്കാട്: പൂക്കാട് കലാലയത്തില്‍ വിവിധ കലാവിഷയങ്ങളില്‍ പഠനത്തിന്റെ വിവിധ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. നാല് വര്‍ഷ കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക് പ്രിയ, അതിന്റെ തുടര്‍കോഴ്‌സായ ശ്രീ, അധ്യാപക പരിശീലന കോഴ്‌സായ പ്രവീണ എന്നിവ പൂര്‍ത്തിയാക്കിയവര്‍ക്കാണ് ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയത്.

250 വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിപ്പിക്കറ്റുകള്‍ വിതരണം ചെയ്തു. ബിരുദദാന സംഗമം എം.ജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കലാലയം പ്രസിഡണ്ട് യു.കെ.രാഘവന്‍ അധ്യക്ഷത വഹിച്ച യോഗത്തിന് കെ.രാധാകൃഷ്ണന്‍ സ്വാഗതവും സുനില്‍ തിരുവങ്ങൂര്‍ നന്ദിയും പറഞ്ഞു.

കലാലയം പ്രിന്‍സിപ്പാള്‍ ശിവദാസ് ചേമഞ്ചേരി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. പി.ടി.എ പ്രസിഡന്റ് റിനു രമേശ് ആശംസകള്‍ നേര്‍ന്നു.