രാഷ്ട്രീയ-സാംസ്ക്കാരിക പ്രവർത്തകൻ പി ഗോവിന്ദൻമാസ്റ്റർ വിടപറഞ്ഞിട്ട് 32 വർഷം; ചിത്രരചനയും ഫുട്ബോൾ ടൂർണമെന്റുമായി അനുസ്മരണ പരിപാടി


കൊയിലാണ്ടി: സിപിഎം ലോക്കൽ കമ്മിറ്റി അംഗവും കർഷകസംഘം ഏരിയാ നേതാവും സാംസ്കാരിക പ്രവർത്തകനുമായിരുന്ന പി ഗോവിന്ദൻ മാസ്റ്ററുടെ മുപ്പത്തിരണ്ടാം ചരമവാർഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണ പരിപാടിയ്ക്ക് കുറുവങ്ങാട് തുടക്കമായി. ഉപജില്ലയിലെ വിദ്യാർഥികളെ പങ്കെടുപ്പിച്ച് നടത്തിയ ചിത്ര രചനാ മത്സരം ചിത്രകാരൻ ഡോ. ലാൽ രഞ്ജിത്ത് ഉദ്ഘാട നം ചെയ്തു.

ചടങ്ങിൽ ഗോകുൽദാസ് അധ്യക്ഷത വഹിച്ചു. കുട്ടികൾക്കൊപ്പം ചിത്രകാരൻമാരായ വിജയകുമാർ, ഹംസത്ത് പാലക്കീൽ, ശിവാസ് മുത്താമ്പി, എസ് ആർ സുരേഷ് എന്നിവരും ചിത്രരചന നടത്തി.

ഞായർ രാവിലെ മണക്കുളംങ്ങര സ്റ്റേഡിയത്തിൽ നടക്കുന്ന ഫുട്ബോൾ ടൂർണമെന്റ് അഡ്വ. എൽ ജി ലിജീഷ് ഉദ്ഘാടനം ചെയ്യും. മാവിൻ ചുവട്ടിൽ നടക്കുന്ന കുടുംബ സംഗമം സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്ഘാടനം ചെയ്യും. മേയർ ഡോ. ബീന ഫിലിപ്പ്മുഖ്യാതിഥിയാകും. 19 ന് പ്രകടനവും പൊതു സമ്മേളനവും നടക്കും.

നഗരസഭ വൈസ് ചെയർമാൻ കെ സത്യൻ ചെയർമാനും എം ബാലകൃഷ്ണൻ കൺവീനറും പി കെ ഭരതൻ ട്രഷററുമായി സംഘാടക സമിതി പ്രവർത്തിക്കുന്നു.

ചടങ്ങിൽ നഗരസഭ ക്ഷേമകാര്യസമിതി ചെയർമാൻ കെ ഷിജു, കൗൺസിലർ മാരായ ഷീന, പ്രഭ, കെ സിറാജ് എന്നിവർ സംസാരിച്ചു. ടി.ചന്ദ്രൻ സ്വാഗതവും ഇ സുരേഷ് നന്ദിയും പറഞ്ഞു.

Summary: Political and cultural activist P Govindanmaster commemoration program begins in Kuruvangad