ബൈക്ക് മോഷണ പരാതികൾ അന്വേഷിച്ചു ചെന്ന പോലീസ് ഞെട്ടി; വടകരയിൽ മോഷ്ടിച്ച ആറ് ബൈക്കുകളുമായി അഞ്ച് സ്കൂൾ വിദ്യാർത്ഥികൾ പിടിയിൽ
വടകര: വടകരയിൽ മോഷ്ടിച്ച ബൈക്കുകളുമായി വിദ്യാർത്ഥികൾ പിടിയിൽ. മോഷ്ടിച്ച ആറ് ബൈക്കുകളുമായി അഞ്ച് വിദ്യാർത്ഥികളാണ് പിടിയിലായത്. വടകരയിലെയും സമീപ പ്രദേശങ്ങളിലെയും സ്കൂളുകളിലെ വിദ്യാർത്ഥികളാണ് പിടിയിലായത്. വടകര റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും ആണ് ബൈക്കുകൾ മോഷ്ടിച്ചത്. എട്ട്, ഒൻപത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് പിടിയിലായത്. ബൈക്കുകളിൽ ലഹരി വസ്തുക്കൾ കടത്താനായിരുന്നു വിവിധ ഇടങ്ങളിൽ നിർത്തിയിടുന്ന ബൈക്കുകൾ ഇവർ മോഷിടിച്ചിരുന്നത്. രൂപമാറ്റം വരുത്തിയും വ്യാജ നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ചും ബൈക്കുകൾ ഉപയോഗിക്കുകയാണ് ഇവരുടെ രീതി. മോഷ്ടിച്ച ചില ബൈക്കുകൾ നിറം മാറ്റം വരുത്തിയിരുന്നു. മോഷ്ടിച്ച ബൈക്കുകൾ ഇവർ വിൽപ്പന നടത്തുന്നില്ല സ്വന്തമായി ഉപയോഗിക്കാനാണ് എന്നാണ് പറയുന്നത്. മോഷണ വിവരം പുറത്തറിയാതിരിക്കാൻ ബൈക്കുകൾ വീട്ടിലും കൊണ്ടുപോകുന്നില്ല. ബൈക്കുകളുടെ നമ്പർ പ്ലേറ്റും കുട്ടികൾ തന്നെ മാറ്റുന്നുമുണ്ട്. വടകരയിൽ നിരന്തരം ബൈക്ക് മോഷണ പരാതിയുടെ അന്വേഷണത്തിൽ ഡിവൈഎസ്പിയുടെ നിർദ്ദേശപ്രകാരം വടകര എസ്.ഐ രഞ്ജിത്ത് അന്വേഷണം നടത്തിയപ്പോഴാണ് എട്ടിലും ഒമ്പതിലും പത്തിലും വടകരയിലെ പഠിക്കുന്ന കുട്ടിക്കള്ളന്മാർ പിടിയിലായത്. Summary: Police investigating bike theft complaints shocked; Five school dropouts arrested with six stolen bikes in Vadakara