ഒഞ്ചിയം സ്വദേശിയായ ആറുവയസുകാരന്‍ പനി ബാധിച്ച് മരിച്ച സംഭവത്തില്‍ കേസെടുത്ത് പോലീസ്


Advertisement

ഒഞ്ചിയം: ഒഞ്ചിയം വെള്ളികുളങ്ങരയില്‍ ആറുവയസ്സുകാരന്‍ മുഹമ്മദ് ഹൈദിന്‍ മരണപ്പെട്ട സംഭവത്തില്‍ കേസെടുത്ത് പോലീസ്. വടകര പോലീസാണ് സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തത്.

Advertisement

കടുത്ത പനിയെതുടര്‍ന്ന് വടകര സി.എം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് പാര്‍ക്കോ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല.

Advertisement

പായിക്കുണ്ടില്‍ ജമീലയുടെയും ആരിഫിന്റെയും മകനാണ് മുഹമ്മദ് ഹൈദിന്‍. ഓര്‍ക്കട്ടേരി എം.എം സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമാണ്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.

Advertisement