രക്തദാനത്തിലൂടെ ഓരോ വിലപ്പെട്ട ജീവനും നിലനിര്‍ത്താം; രക്തദാന ക്യാമ്പുമായി പൊയില്‍ക്കാവ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റും കോഴിക്കോട് ബീച്ച് ആശുപത്രിയും


കൊയിലാണ്ടി: രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് പൊയില്‍ക്കാവ് ഹയര്‍ സെക്കന്ററി സ്‌കൂള്‍. സ്‌കൂള്‍ എന്‍.എസ് എസ് യൂണിറ്റിന്‍രെ നേതൃത്വത്തില്‍ കോഴിക്കോട് ഗവണ്മെന്റ് ബീച്ച് ഹോസ്പിറ്റലും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ‘ജീവദ്യുധി’ എന്ന പേരില്‍ രക്തദാനത്തിലൂടെ ഓരോ വിലപ്പെട്ട ജീവനും നിലനിര്‍ത്താം എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.


രക്തം ദാനം ചെയ്യാനായി നൂറോളം ആളുകള്‍ ക്യാമ്പില്‍ എത്തിയിരുന്നു. കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തിലും വിദ്യാര്‍ത്ഥികളുടം മേല്‍നോട്ടത്തിലും ക്യാമ്പ് വിജയകരമായി പൂര്‍ത്തീകരിച്ചു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബേബി സുന്ദര്‍രാജ് ഉദ്ഘാടനം നിര്‍വഹിച്ചു. കോഴിക്കോട് ബീച്ച് ഹോസ്പിറ്റല്‍ നേഴ്‌സിംഗ് ഓഫീസര്‍ ഡോക്ടര്‍ റോഷ്മ മുഖ്യാതിഥിയായി.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ചിത്രേഷ് പി.ജി അധ്യക്ഷത വഹിച്ചു. മുന്‍ പ്രോഗ്രാം ഓഫീസര്‍ മിഥുന്‍ മോഹന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രോഗ്രാം ഓഫീസര്‍ പ്രവീണ .ടി.സി നന്ദി പറഞ്ഞു.