‘വിജയഭേരി’; ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെയും ഫോക്‌ലോര്‍ പുരസ്‌ക്കാര ജേതാവ് ശ്രീജീഷിനെയും അനുമോദിച്ച് പൊയില്‍ക്കാവ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍


കൊയിലാണ്ടി: പൊയില്‍കാവ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ ”വിജയഭേരി’ അനുമോദനച്ചടങ്ങ് സംഘടിപ്പിച്ചു. കാലിക്കറ്റ് യൂണിവേഴ്സ്റ്റിയില്‍ എം.എ ഇംഗ്ലീഷിന് മൂന്നാം റാങ്ക് ഹോള്‍ഡര്‍ പി.എം.അനഘ, ഫോക്‌ലോര്‍ ജേതാവായ തെയ്യം കലാകാരന്‍ ശ്രീജീഷിനെയും ചടങ്ങില്‍ ആദരിച്ചു. കാനത്തില്‍ ജമീല എം.എല്‍.എ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു .ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍ അധ്യക്ഷനായി.

ബി.എസ് കാര്‍ത്തിക,കൃപേഷ് കൃഷ്ണന്‍,നിഹാരിക രാജ് ,ഷാരോണ്‍, ധാര്‍മ്മിക്, അനുഗ്രഹ , നിരഞ്ജന്‍, ശ്രീഹരി , ജിതിന്‍,യദുകൃഷ്ണ, ശ്രീദിന്‍, വി.കെ.അഭിനവ് , അഭിനന്ദ്, ശിവപ്രസാദ്, സംഗീത്, ഹൃതിക്, അഭിനന്ദ്, കൗശിക്, ആദില്‍ ‘ഷിയാസ്, നസീഹ് ,ധനുഷ്, സയാന്‍, അഭിനവ് എന്നിവര്‍ സ്‌നേഹാദരവ് ഏറ്റു വാങ്ങി.

പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബേബി സുന്ദര്‍രാജ്, വാര്‍ഡ് മെമ്പര്‍ പ്രണീത, പ്രിന്‍സിപ്പാള്‍ ചിത്രേഷ്, പ്രധാന അധ്യാപിക കെ.സി. ബീന, പി.ടി.എ പ്രസിഡന്റ് രാഗേഷ്, സി. സുജിത്ത് എന്നിവര്‍ സംസാരിച്ചു.