ഫുട്‌ബോളാണ് ലഹരി; ലഹരിക്കെതിരെ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ച് പൊയില്‍ക്കാവ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍


കൊയിലാണ്ടി: ലഹരിക്കതിരെ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ച് പൊയില്‍ക്കാവ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍. സ്‌കൂള്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റും ലഹരി മുക്ത ക്ലബായ വിമുക്തിയും സംയുക്തമായാണ് ഫുട്‌ബോളാണ് ലഹരി എന്ന ആശയവുമായി വിദ്യാര്‍ത്ഥികള്‍ക്കായി ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചത്.

കൊയിലാണ്ടി എക്‌സൈസ് ഓഫീസര്‍ പ്രജിത്ത് .വി വിജയികള്‍ക്ക് സമ്മാനദാനം നിര്‍വ്വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി.ജി ചിത്രേഷ് ഉദ്ഘാടനം ചെയ്തു. സിവില്‍ എക്‌സൈസ് ഓഫീസര്‍ പ്രജിത്ത് .വി അധ്യാപകരായ കെ. സരിത്ത്, കെ. ബീന എസ് ആര്‍ ജയ്കിഷ് വിദ്യാര്‍ത്ഥികളായ ആദിത്യ ഇ, റിസ്വാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.