ഏഴുവയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം; എലത്തൂരിൽ പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ


Advertisement

എലത്തൂർ: ഏഴുവയസുള്ള പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയ യുവാവ് അറസ്റ്റിൽ. എലത്തൂരിൽ വാടകയ്ക്ക് താമസിക്കുന്ന പൊക്കുന്ന്, പടിഞ്ഞാറ്റുമീത്തൽ പറമ്പിലെ മുഹമ്മദ് ഷരീഫ് (31) ആണ് അറസ്റ്റിലായത്. എലത്തൂർ പോലീസാണ് പ്രതിയെ പിടികൂടിയത്.

Advertisement

പോക്സോ നിയമപ്രകാരമാണ് യുവാവിനെതിരെ കേസ് എടുത്തത്. എലത്തൂർ പോലീസ് ഇൻസ്പെക്ടർ എ. സായൂജ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.

Advertisement
Advertisement