പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലം അറിയാം- ഈ ലിങ്കുകളിലൂടെ



കോഴിക്കോട്: സംസ്ഥാനത്തെ പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ പതിനൊന്ന് മണിക്ക് പി.ആര്‍.ഡി ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും.

പ്ലസ് ടു പരീക്ഷകള്‍ 30നാണ് ആരംഭിച്ചത്. പ്രാക്ടിക്കല്‍ പരീക്ഷ മെയ് മൂന്ന് മുതലായിരുന്നു. 432436 വിദ്യാര്‍ഥികളാണ് ഇത്തവണ പ്ലസ് ടു പരീക്ഷയെഴുതിയത്. 365871 പേര്‍ റഗുലറായും 20768 പേര്‍ പ്രൈവറ്റായും 45797 പേര്‍ ഓപ്പണ്‍ സ്‌കൂളിനു കീഴിലുമാണ് പരീക്ഷയെഴുതിയത്. 2005 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. ഗള്‍ഫ് മേഖലയില്‍ എട്ട് കേന്ദ്രങ്ങളിലും ലക്ഷദ്വീപില്‍ ഒമ്പതു കേന്ദ്രങ്ങളിലും പരീക്ഷ നടന്നു.

വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയില്‍ 31332 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. 30158 പേര്‍ റഗുലറായും 198 പേര്‍ പ്രൈവറ്റായും പരീക്ഷയെഴുതി.

പരീക്ഷാഫലം അറിയാം-ഈ ലിങ്കുകളിലൂടെ

keralaresults.nic.in,
dhsekerala.gov.in,
results.kite.kerala.gov.in,
kerala.gov.in
prd.kerala.gov.in