പ്ലസ് ടു സേ/ ഇപ്രൂവ്മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്സെെറ്റിലൂടെ ഫലമറിയാം
തിരുവനന്തപുരം: ജൂലൈ രണ്ടാം വർഷ ഹയർ സെക്കന്ററി സേ/ ഇപ്രൂവ്മെന്റ് 2022 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. http://keralaresults.nic.in എന്ന വെബ്സൈറ്റിൽനിന്ന് പരീക്ഷാഫലം ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി എന്നിവയ്ക്കുള്ള നിർദിഷ്ട അപേക്ഷകൾ ഫീസ് സഹിതം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത സ്കൂളിലെ പ്രിൻസിപ്പാളിന് ആഗസറ്റ് 26നകം സമർപ്പിക്കേണ്ടതാണ്.
ഇരട്ട മൂല്യനിർണ്ണയം നടത്തിയ ഫിസിക്സ്, കെമിസ്ട്രി, കണക്ക് ഉത്തക്കടലാസുകളുടെ പുനർമൂല്യനിർണ്ണയമോ, സൂക്ഷ്മ പരിശോധനയോ ഉണ്ടായിരിക്കുന്നതല്ല. എന്നാൽ ഇവയുടെ ഉത്തരക്കടലാസുകളുടെ ഫോട്ടോകോപ്പിക്ക് അപേക്ഷിക്കാവുന്നതാണ്.
Summmary: Plus Two say/improvement exam result announced