കര്‍ഷക കൂട്ടായ്മ രൂപീകരിച്ച് കൃഷിക്കായി ഒരുക്കി; മൂടാടിയില്‍ സുഫലം പദ്ധതിയുടെ ഭാഗമായി നടീല്‍ തുടങ്ങി
മൂടാടി: മൂടാടി സര്‍വ്വീസ് സഹകരണ ബാങ്ക് 50ാം വാര്‍ഷികത്തോടനുബന്ധിച്ച് ”സുഫലം” കാര്‍ഷിക മേഖലയി കര്‍ഷക കൂട്ടായ്മകള്‍ രൂപീകരിച്ച് ” സുഫലം ” പദ്ധതിയുടെ നടീല്‍ തുടങ്ങി. നടീല്‍ ഉത്സവം മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിണ്ട് സി.കെ.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. മുചുകുന്ന് കൊയിലോത്തുംപടിയിലാണ് നടീല്‍ ആരംഭിച്ചത്.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീജ പട്ടേരി, മെമ്പര്‍മാരായ എം.കെ.മോഹനന്‍, അഖില, ബാങ്ക് വൈസ് പ്രസിഡണ്ട് കെ.എം കുഞ്ഞി കണാരന്‍, ഡയരക്ടമാരായ, എന്‍.ശ്രീധരന്‍, സി.ഫൈസന്‍, കെ.കെ.രഘുനാഥ്, ബാങ്ക് സെക്രട്ടറി കെ.പി.ബിനേഷ്, കൃഷി ഓഫീസര്‍ ഫൗസിയ എന്നിവര്‍ സംസാരിച്ചു.
ബാങ്ക് പ്രസിഡണ്ട് കെ.വിജയരാഘവന്‍ അധ്യക്ഷം വഹിച്ച ചടങ്ങില്‍ ഡയറക്ടര്‍ ശ്രീഷു സ്വാഗതവും ബാങ്ക് മുചുകുന്ന് ശാഖാമാനേജര്‍ ആര്‍പി.കെ.രാജീവ് കുമാര്‍ നന്ദി പറഞ്ഞു.