പയറും തക്കാളിയുമടക്കം ലക്ഷ്യം നൂറ് മേനി; കൊയിലാണ്ടി സബ് ജയിലില്‍ പച്ചക്കറി തൈ നടീലിന് തുടക്കം


കൊയിലാണ്ടി: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് പച്ചക്കറി വികസന പദ്ധതിയിൽ നടപ്പിലാക്കുന്ന സ്ഥാപന പച്ചക്കറി കൃഷിയുടെ പച്ചക്കറി തൈ നടീലിന് കൊയിലാണ്ടി സബ് ജയിലില്‍ തുടക്കമായി. വ്യാഴാഴ്ച ജയില്‍ കോമ്പൗണ്ടിനകത്ത്‌ ജയില്‍ സൂപ്രണ്ട് ഷണ്മുഖൻ പി.കെ പദ്ധതി ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി കൃഷിഭവന്റെ സാമ്പത്തിക സാങ്കേതിക സഹായങ്ങളോടെയാണ് കൃഷി ചെയ്യുന്നത്.

അന്തേവാസികൾക്ക് മാനസിക പിരിമുറക്കം കുറയ്ക്കുന്നതിനും വിരസത അകറ്റുന്നതിനും കൃഷി സഹായകരമാവുമെന്നതും വിഷ രഹിത പച്ചക്കറി ഭക്ഷണത്തിനായി ഉപയോഗിക്കാനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ജയിൽ കോമ്പൗണ്ടിൽ ലഭ്യമായ സ്ഥലത്തും മൺചട്ടികളിലുമാണ് കൃഷി ആരംഭിച്ചത്. ജയിൽ ജീവനക്കാരും അന്തേവാസികളും ചേർന്നാണ് പച്ചക്കറിക്കൃഷി ചെയ്യുന്നത്‌. ഷിജീഷ് പേരാമ്പ്ര പറഞ്ഞു. കൃഷി ഓഫീസർ പി.വിദ്യ പദ്ധതി വിശദീകരിച്ചു. രജീഷ് കുമാർ ബി.കെ, ശ്രീജിത്ത് കോക്കല്ലൂർ തുടങ്ങിയവർ സംസാരിച്ചു.

Description: Plantation of vegetable saplings has started in koyilandy Sub Jail