വഞ്ചി അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു; ഇന്‍ഷൂര്‍ ചെയ്യാന്‍ ഉടമകള്‍ക്ക് വൈമുഖ്യം, പി.കെ രവീന്ദ്രനാഥന്‍ എഴുതുന്നു..


കൊയിലാണ്ടി: കടലില്‍ മത്സ്യബന്ധനത്തിലേര്‍പ്പെടുന്ന വഞ്ചികളും ബോട്ടുകളും അപകടത്തില്‍പ്പെട്ട് തകരുമ്പോഴും യാനങ്ങളും എഞ്ചിനും മറ്റുപകരണങ്ങളും ഇന്‍ഷൂര്‍ ചെയ്യുന്നതില്‍ ഉടമകള്‍ക്ക് വൈമുഖ്യം ഇക്കഴിഞ ദിവസം കൊയിലാണ്ടി ഹാര്‍ബറില്‍ ചുഴലിയില്‍പ്പെട്ട് മൂന്ന് വഞ്ചികള്‍ അപകടത്തില്‍ പെട്ടിരുന്നു. ഇതില്‍ രണ്ടെണ്ണത്തിന് ഇന്‍ഷൂര്‍ ഇല്ലായിരുന്നു. ഇന്‍ഷൂര്‍ ഇല്ലാത്ത വള്ളങ്ങള്‍ അപകടത്തില്‍പെട്ടാല്‍ നാമമാത്രമായ തുകയാണ് സര്‍ക്കാറില്‍ നിന്ന് ലഭിക്കുക. ജില്ലയില്‍ നാനൂറ് ഉടമകളാണ് വള്ളങ്ങള്‍ ഇന്‍ഷൂര്‍ ചെയ്തത്. ഇതില്‍ 194 പേര്‍ കൊയിലാണ്ടി പയ്യോളി ഭാഗത്തുള്ളവരാണ്.


ഇന്‍ഷൂര്‍ തുകയില്‍ 90 ശതമാനം സര്‍ക്കാറും പത്ത് ശതമാനം ഉടമകളുമാണ് അടയേക്കണ്ടത്. വഞ്ചിയുടെ വലിപ്പ കണക്കാക്കി 86 രൂപ മുതല്‍ 1023 രൂപ വരെയാണ് ഇന്‍ഷൂര്‍തുക. നിലവില്‍ കൊയിലാണ്ടി ഭാഗത്ത് നിന്ന് മത്സ്യബന്ധനത്തിനിറങ്ങുന്ന പല യാനങ്ങള്‍ക്കും ലൈസന്‍സ് പോലും ഇല്ലെന്ന് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷവും 5 തോണികള്‍ അപകടത്തില്‍പ്പെട്ടിരുന്നു. മാത്രമല്ല മത്സ്യബന്ധനത്തില്‍ തൊഴിലാളികള്‍ പാലിക്കേണ്ട സുരക്ഷാ സംവിധാനങ്ങള്‍ പാലിക്കുന്നതില്‍ ഗുരുതരമായ കൃത്യവിലോപമാണ് തൊഴിലാളികളും ഉടമകളും കാണിക്കുന്നത്. ലൈഫ് ജാക്കറ്റ്, ലൈഫ്‌ബോയ് ഇതൊന്നും യാനങ്ങളില്‍ ഒരുക്കാറില്ലെന്നും അധികൃതര്‍ പറഞ്ഞു. അപകടം സംഭവിച്ചാല്‍ ജിവന്‍ സുരക്ഷയ്ക്കായ് ഉപയോഗിക്കുന്ന ലൈഫ് ബോയില്‍ നാല് പേര്‍ക്ക് സുരക്ഷിതമായി നില്ക്കാന്‍ കഴിയും. എന്നാല്‍ തങ്ങളുടെ ജോലിയ്ക്ക് ഈ സംവിധാനങ്ങള്‍ തടസ്സമാണെന്നാണ് തൊഴിലാളികളുടെ ന്യായം.

പക്ഷെ മത്സ്യബന്ധനത്തിനിറങ്ങുമ്പോഴും തിരികെ വരുമ്പോഴുമാണ് അപകടം സംഭവിക്കുന്നതെന്നാണ് കാണാന്‍ കഴിയുന്നതെന്നാണ് ഫിഷറീസ് ഓഫീസര്‍ പറയുന്നത്. അതുകൊണ്ട് തൊഴിലിന് തടസ്സമാകില്ലെന്നും അവര്‍ പറഞ്ഞു. ലൈസന്‍സ് വേണ്ടി ഉപയോഗശൂന്യമായ ഉപകരണങ്ങള്‍ ഉദ്യോഗസ്ഥരുടെ കണ്ണില്‍ പൊടിയിടാന്‍ യാനങ്ങളില്‍ വെക്കുകയാണ് തൊഴിലാളികള്‍ ചെയ്യാറ്. പല വഞ്ചികളിലും കളര്‍ കോഡിംഗ് കാണാത്ത മട്ടിലാണ്. ഇന്‍ഷൂര്‍ ചെയ്യാന്‍ ആവശ്യമായ അപേക്ഷയോടൊപ്പം ആര്‍.സി, തോണിയുടെ ഫോട്ടോ, എജിന്‍ ഫോട്ടോ, പാസ്സ്ബുക്ക്, ആധാര്‍ കാര്‍ഡ്, ഉടമയുടെ ഫോട്ടോ എന്നിവയാണ് വേണ്ടത്. ഉടമകള്‍ക്ക് ഓഫീസില്‍ വരാന്‍ ബുദ്ധിമുട്ടാണെങ്കില്‍ ആരുടേയെങ്കിലും കൈവശം കൊടുത്തുവിട്ടാല്‍ മതിയെന്ന് ഉടമകളോട് പറഞ്ഞതായി ഓഫീസര്‍ പറഞ്ഞു. മാത്രമല്ല ഇന്‍ഷൂര്‍ ചെയ്യാത്ത വള്ളങ്ങള്‍ക്ക് ബാങ്ക് ലോണ്‍ കൊടുക്കുന്നത് തടയാനും ബാങ്ക് തീരുമാനമെടുത്തതായാണ് വിവരം.

ഇന്‍ഷൂര്‍ ചെയ്യേണ്ട ആവശ്യവും തൊഴലാളികള്‍ സുരക്ഷാ സംവിധാനം പാലിക്കേണ്ട കാര്യവും ബോധവല്‍ക്കരണത്തിലൂടെ ടചയിലും തൊഴലാളികളില്ലാ എത്തിച്ചു കൊണ്ടിരിക്കയാണ്. ഇതിന്റെ ഭാഗമായി മാറ്റാന്‍ വന്ന് കൊണ്ടിരിക്കുന്നുണ്ടെന്നും സമീപ ദിവസങ്ങളില്‍ 50-ഓളം പേര്‍ ഓഫീസിലെത്തിയതായും ജീവനക്കാര്‍ പറഞ്ഞു. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളി യൂണിയനുകളും ഇന്‍ഷൂര്‍ ചെയ്യേണ്ട ആവശ്യകതയെ കുറിച്ച് തൊഴിലാളികളെ ബോധ്യപ്പെടുതന്നതായി മത്സ്യ തൊഴിലാളിയൂണിയന്‍ സി.ഐടിയു ഏരിയാ സെക്രട്ടറി സി എം സുനിലേശന്‍ പറഞ്ഞു. സമീപകാലത്തായി സുരക്ഷാ കാര്യത്തിലും ഇന്‍ഷൂര്‍വിഷയത്തിലും തൊഴിലാളികളും ഉടമകളും മാറി ചിന്തിക്കുന്നതായി കൗണ്‍സിലര്‍ വൈശാഖും പറഞ്ഞു.