ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയിരുന്നേല്‍ തീര്‍ന്നേനേ; പന്തലായനിയില്‍ നിയന്ത്രണംവിട്ട ലോറി മതില്‍ തകര്‍ത്ത് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട കാറിന് ഇടിച്ചു


കൊയിലാണ്ടി: പന്തലായനിയില്‍ പിക്കപ്പ് ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം. ഇന്നലെ വൈകീട്ട് 3 മണിയോടെയാണ് സംഭവം. പന്തലായനി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപമാണ് അപകടം നടന്നത്. നഗര കുടിവെള്ള പദ്ധതിക്കായി കനാല്‍ റോഡില്‍ പൈപ്പിടുന്ന പ്രവര്‍ത്തിക്കായി എത്തിച്ച വാഹനമാണ് നിയന്ത്രണംവിട്ടത്.

നിയന്ത്രണംവിട്ട പിക്കപ്പ് ലോറി സമീപത്തെ മഠത്തില്‍ വൈശാഖിന്റെ വീടിന്റെ മതില്‍ തകര്‍ത്ത് പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് ഇടിക്കുകയായിരുന്നു. പൈപ്പിടുന്ന പ്രവര്‍ത്തിക്കായി എത്തിയ പണിക്കാരനാണ് വാഹനം നിയന്ത്രച്ചതെന്ന് കാര്‍ ഉടമ സംശയം പ്രകടിപ്പിച്ചു.

അപകട സമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. വൈശാഖിന്റെ വീടിന്റെ മതിലും കാറിന്റെ ഒരുവശവും തകര്‍ന്നിട്ടുണ്ട്.