ഈങ്ങാപ്പുഴയില്‍ ടയര്‍പൊട്ടി നിയന്ത്രണം വിട്ട് പിക്കപ്പ് വാന്‍ മറിഞ്ഞു; അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവറും ക്ലീനറും


കോഴിക്കോട്: ടയര്‍പൊട്ടി നിയന്ത്രണംവിട്ട് മറിഞ്ഞ പിക്കപ്പ് വാനില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവറും ക്ലീനറും. കോഴിക്കോട് ഈങ്ങാപ്പുഴയില്‍ സമീപം ലോക്കരയില്‍ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. സുല്‍ത്താന്‍ ബത്തേരി ബീനാച്ചി സ്വദേശികളായ ഡ്രൈവറും ക്ലീനറുമാണ് പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടത്.

പച്ചക്കറിയുമായി വരികയായിരുന്ന വാഹനത്തിന്റെ പിറകിലെ ടയര്‍ പൊട്ടിയാണ് അപകടമുണ്ടായത്. വാഹനം റോഡിലേക്ക് മറിഞ്ഞു.