പത്ത് വര്‍ഷത്തിന് ശേഷം കലോത്സവങ്ങളെ വരവേല്‍ക്കാനൊരുങ്ങി നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌കൂള്‍; പേരാമ്പ്ര സബ് ജില്ലാ കലോത്സവം നവംബര്‍ 11 മുതല്‍ 14 വരെ, സ്വാഗത സംഘം രൂപീകരിച്ചു


പേരാമ്പ്ര: 2024-25 വര്‍ഷത്തെ പേരാമ്പ്ര സബ് ജില്ലാ കലോത്സവം സ്വാഗത സംഘം രൂപീകരിച്ചു. നവംബര്‍ 11 മുതല്‍ 14 വരെ നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് സബ്ജില്ലാ കലോത്സവം നടക്കും. അഞ്ച് പ്രധാന സ്റ്റേജുകളിലും 14 ഉപ സ്റ്റേജുകളിലുമായി സ്‌കൂള്‍ കലോത്സവം, സംസ്‌കൃതോത്സവം, അറബിക് കലോത്സവം, എന്നിവ അരങ്ങേറും.

രചനാ മത്സരങ്ങളോടെ നവംബര്‍ 11 ന് കലോത്സവം അരങ്ങേറുമെന്ന് പേരാമ്പ്ര എ.ഇ.ഒ കെ.വി.പ്രമോദ് വിശദീകരിച്ചു. 10 വര്‍ഷത്തിന് ശേഷമാണ് നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കലോത്സവം അരങ്ങേറുന്നത്. കെ.സമീര്‍ പ്രിന്‍സിപ്പാള്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പിടിഎ പ്രസിഡന്റ് കെ.പി.റസാഖ് അദ്ധ്യക്ഷത വഹിച്ചു.

501 അംഗ സ്വാഗത സംഘമാണ് രൂപീകരിച്ചത്. പേരാമ്പ്ര സബ് ജില്ല ഉള്‍പ്പെടുന്ന എം.പി.യും എം.എല്‍.എയും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാരെയും രക്ഷാധികാരികളായി തീരുമാനിച്ചു. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ കെ. സമീര്‍, ചെയര്‍പേഴ്‌സണ്‍ ശാരദ പട്ടേരി കണ്ടി, ട്രഷറര്‍ പേരാമ്പ്ര എ.ഇ.ഒ കെ.വി.പ്രമോദ് എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തില്‍ വിവിധ സബ് കമ്മിറ്റികള്‍ക്ക് രൂപം നല്‍കി.

നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരി കണ്ടി സ്വാഗത സംഘം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പ്രഭാ ശങ്കര്‍, വാര്‍ഡ് മെമ്പര്‍മാരായ ഷിജി കൊട്ടാരക്കല്‍, മധുകൃഷ്ണന്‍, എച്ച്.എം ഫോറം കണ്‍വീനര്‍ ബിജു മാത്യു, കെ.കെ. ഹനീഫ, എ.പി. അസീസ്, വി.എം. അഷറഫ്, പി.സി. സിറാജ്, പി.എം ബഷീര്‍, പി.കെ. സുരേഷ്, ഹരിദാസ് തിരുവോട്, പി.പി .മുഹമ്മദ് ചാലിക്കര എന്നിവര്‍ സംസാരിച്ചു. പ്രധാന അധ്യാപിക എം.ബിന്ദു നന്ദി പറഞ്ഞു.

Summary: Perampra Sub-District Arts Festival Welcome Team formed.