ഭവന നിര്‍മ്മാണത്തിനായി 4 ലക്ഷം; പ്രധാനമന്ത്രി ആവാസ് യോജന ഭവന നിര്‍മ്മാണ പദ്ധതിക്ക് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തില്‍ തുടക്കം
പേരാമ്പ്ര: പ്രധാനമന്ത്രി ആവാസ് യോജന ഭവന നിര്‍മ്മാണ പദ്ധതികളുടെ പേരാമ്പ്ര പഞ്ചായത്ത് ബ്ലോക്ക് തല ഉദ്ഘാടനം നടന്നു. പേരാമ്പ്ര എം.എല്‍.എ ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പദ്ധതി സംബഡിച്ച് വി.ഇ.ഓ കെ. ബിജു വിശദീകരിച്ചു. 113 ജനറല്‍ വിഭാഗത്തിനുള്ള വീടുകളും 120 എസ്.സി, എസ്.ടി വിഭാഗത്തിനുമുള്ള വീടുകളുമാണ് അനുവദിച്ചത്.
72000 രൂപ കേന്ദ്ര വിഹിതവും 3, 28,000 രൂപ ലൈഫ് വിഹിതവും ഉള്‍പ്പെടെ 4 ലക്ഷം രൂപയാണ് ഒരു വീടിന് അനുവദിക്കുക. ഇതിനു പുറമെ തൊഴിലുറപ്പു പദ്ധതിയുമായി യോജിപ്പിച്ച്, കക്കൂസ്, കമ്പോസ് കുഴി, തൊഴുത്ത്, കിണര്‍ തുടങ്ങിയവക്ക് 4 ലക്ഷം രൂപ വരെ അനുവദിക്കും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു അധ്യക്ഷത വഹിച്ചു. വികസന സമിതി ചെയര്‍മാന്‍ കെ. സജീവന്‍, ബ്ലോക്ക് അംഗങ്ങളായ പി.ടി അഷറഫ്, കെ.കെ ലിസി, സി.എം സനാതനന്‍, പ്രഭാ ശങ്കര്‍, ഗിരിജാ ശശി, കെ.അജിത എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ബി.ഡി.ഓ പി. കാദര്‍ സ്വാഗതവും ജോയിന്റ് ബി.ഡി.ഓ ഷൈലേഷ് നന്ദിയും പറഞ്ഞു.