സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് മര്‍ദിച്ചതില്‍ വ്യാപക പ്രതിഷേധം; പേരാമ്പ്രയില്‍ റോഡ് ഉപരോധവും പ്രതിഷേധ പ്രകടനവും നടത്തി യൂത്ത് കോണ്‍ഗ്രസ്


പേരാമ്പ്ര: യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംസ്ഥാന നേതാക്കന്മാരെയും പ്രവര്‍ത്തകരെയും പോലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് പേരാമ്പ്രയില്‍ പ്രതിഷേധ പ്രകടനവും റോഡ് ഉപരോധവും സംഘടിപ്പിച്ച് പേരാമ്പ്ര മണ്ഡലം യൂത്ത് കോണ്‍ഗ്രസ്.

ഉപരോധസമരം ഡി.സി.സി ജനറല്‍ സെക്രട്ടറി പി.കെ രാഗേഷ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സായൂജ് അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസഥാന ജനറല്‍ സെക്രട്ടറി ജാസ്മിന മജീദ്, കെ.എസ്.യൂ സംസ്ഥാന ജനറല്‍ സെക്രട്ടറി അര്‍ജുന്‍ കറ്റയാട്ട്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എസ് സുനന്ദ്, ജില്ലാ ജനറല്‍ സെക്രട്ടറി അഖില്‍ ഹരികൃഷ്ണന്‍, കെ.എസ്.യൂ ജില്ലാ വൈസ് പ്രസിഡന്റ് എസ്. അഭിമന്യു, അദ്വൈദ്, അനുരാഗ് കെ.കെ, സുഭാഷ് തുറയൂര്‍, അര്‍ഷിന, കിഷോര്‍ കാന്ത്, ആദര്‍ശ് രാവറ്റമഗലം, ഫൈസല്‍ പാലിശേരി, അക്ഷയ് ആര്‍.പി, നജീബ് എന്നിവര്‍ നേതൃത്വം നല്‍കി.

Summary: Perampra Constituency Youth Congress organized a protest demonstration and road blockade in Perampra.