യൂണിവേഴ്സിറ്റി, ജില്ലാതല കലോത്സവങ്ങള്‍, കായിക മേളകള്‍ എന്നിവയില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ ലഭിച്ചവരാണോ?; ധനസഹായവുമായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്, വിശദമായി അറിയാം


പേരാമ്പ്ര: യൂണിവേഴ്സിറ്റി തല ജില്ലാതല കലോത്സവങ്ങള്‍ കായിക മേളകള്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായത്തിനായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അപേക്ഷ ക്ഷണിക്കുന്നു.

2023-24 വര്‍ഷം നടന്ന യൂണിവേഴ്സിറ്റി തല – ജില്ലാതല കലോത്സവങ്ങള്‍, കായിക മേളകള്‍ എന്നിവയില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ പേരാമ്പ്ര ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിലെ സ്ഥിരതാമസക്കാരായ പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി ധനസഹായം അനുവദിക്കുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു.

താല്‍പ്പര്യമുള്ളവര്‍ വെളള കടലാസില്‍ തയ്യാറാക്കി ജാതി സര്‍ട്ടിഫിക്കറ്റ്. ജില്ലാ കലോത്സവങ്ങള്‍. ജില്ലാ കായിക മേളകള്‍, യൂണിവേഴ്സിറ്റി തല മത്സരങ്ങളില്‍ വിജയിച്ചതിന് ലഭിച്ച സര്‍ട്ടിഫിക്കറ്റ് ആധാര്‍കാര്‍ഡ്.ബാങ്ക് അക്കൗണ്ട് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം 25/09/2024 തിയ്യതിക്കകം പേരാമ്പ്ര ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ഫോണ്‍ – 9188920080 അപേക്ഷകള്‍ ലഭ്യമാക്കേണ്ടതാണ്.