മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്‍; വിപുലമായ ശുചീകരണ പ്രവര്‍ത്തനം നടത്താന്‍ തീരുമാനം, പേരാമ്പ്ര ബ്ലോക്ക് തല നിര്‍വ്വഹണ സമിതി രൂപീകരണ യോഗം സംഘടിപ്പിച്ചു
പേരാമ്പ്ര: സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പേരാമ്പ്ര ബ്ലോക്ക് തല നിര്‍വ്വഹണ സമിതി രൂപീകരണ യോഗം സംഘടിപ്പിച്ചു. ഒക്ടോബര്‍ 2 മുതല്‍ സീറോ വേസ്റ്റ് ദിനമായ 2025 മാര്‍ച്ച് 31 വരെയുള്ള ദിവസങ്ങളില്‍ സംഘടിപ്പിക്കുന്ന ജനകീയ ക്യമ്പയിന്റെ ഭാഗമായാണ് യോഗം സംഘടിപ്പിച്ചത്. യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി.ബാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.കെ പാത്തുമ്മ അധ്യക്ഷത വഹിച്ചു. ഹരിത കേരള മിഷ്യന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.ടി. പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. യോഗത്തില്‍ ജനകീയ ക്യാമ്പയിന്റെ ഭാഗമായി നടത്തുന്ന പ്രവര്‍തനങ്ങളുടെ രൂപരേഖ ചര്‍ച്ച നടത്തി.
ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തില്‍ വിപുലമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഓഫീസുകള്‍, അഗന്‍വാടികള്‍ തുടങ്ങിയവയെല്ലാം ശുചിത്വം ഉറപ്പുവരുത്തല്‍, ശുചിത്വ ഗ്രേഡിംഗ് നല്‍കല്‍ പ്ലാസ്റ്റിക്ക് വിമുക്തമാക്കല്‍ വേയ്സ്റ്റ് ബിന്നുകള്‍ സ്ഥാപിക്കല്‍, നാഷണല്‍സര്‍വ്വീസ് സ്‌കീമുമായി സഹകരിച്ച് കൂടുതല്‍ സ്‌നേഹാരാമങ്ങള്‍ നിര്‍മിക്കും, ജനപങ്കാളിത്തത്തോടെ പേരാമ്പ്ര ബൈപ്പാസ് ടൗണ്‍, മരക്കാടി തോട് എന്നിവ ശുചീകരിക്കും, വാര്‍ഡ്തല മിനി എം.സി.എഫ് , എംയസി.എഫ് എന്നീവയുടെ പ്രവര്‍തനം കാര്യക്ഷമമാക്കും.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ശുചിത്വ പ്രവര്‍തനങ്ങള്‍ സംഘടിക്കാനും ഷോര്‍ട്ട് വിഡിയോ മല്‍സരം, പ്രത്യേകദിന പരിപാടികളില്‍ ഹരിത പ്രാട്ടോകോള്‍ പാലിക്കുന്നതിനായുള്ള ഇടപെടല്‍, ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തില്‍ ഡിസംബറില്‍ ശുചിത്വ ഫെസ്റ്റ് എന്നിവയാണ് നടത്താനായി യോഗത്തില്‍ തീരുമാനിച്ചിട്ടുള്ളത്.
യോഗത്തില്‍ പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ്, കൂത്താളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിന്ദു രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ടി.പി. കുഞ്ഞനന്ദന്‍, ബാബു തത്തക്കാട്, ഗോപാലകൃഷ്ണന്‍ തണ്ടോ പാറ, ടി.പി മുഹമ്മദ്, കെ.എം ബാലകൃഷ്ണന്‍ പി. മോനിഷ, ശ്രീധരന്‍ മുതുവണ്ണാച്ച, വ്യാപാരസംഘടന പ്രതിനിധികളായ ബി.എം മുഹമ്മദ്, ബാബു കൈലാസ്, ഒ.പി. മുഹമ്മദ് പേരാമ്പ്ര എ.ഇ.ഓ സുനില്‍കുമാര്‍, യുവജന, മഹിള സര്‍വ്വീസ് സംഘടനാപ്രതിനിധികള്‍, തുടങ്ങിയവര്‍ സംസാരിച്ചു. ജോയിന്റ് ബി.ഡി.ഓ സുജീഷ് പി.കെ സ്വാഗതവും ഹരിതകേരളമിഷ്യന്‍ ആര്‍.പി വിപിന നന്ദിയും പറഞ്ഞു.
Summary: Perampra block level implementation committee formation meeting was organized.