വിദ്യാര്‍ത്ഥികളിലെ പരീക്ഷാപേടി എങ്ങനെ അഭിമുഖീകരിക്കാം; വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ബോധവല്‍ക്കരണ ക്ലാസുമായി പേരാമ്പ്ര എ.യു.പി സ്‌കൂള്‍


പേരാമ്പ്ര: പേരാമ്പ്ര എ.യു.പി സ്‌ക്കൂളില്‍ വിവിധ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ക്കായി ബോധവല്‍ക്കരണ ക്ലാസും സ്‌കൂളില്‍ എല്‍.എസ്.എസ്, യു.എസ്.എസ് പരിശീലന ക്ലാസ് ഉദ്ഘാടനവും നടന്നു.സ്‌കൂളില്‍വെച്ച് നടന്ന പരിപാടി പി.ടി.എ പ്രസിഡണ്ട് വി.എം മനേഷ് ഉദ്ഘാടനം ചെയ്തു.

കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി പ്രൊജക്റ്റ് മാനേജര്‍റും സൈക്യാട്രിക് കൗണ്‍സിലറുമായ നിഖിന്‍ ചന്ദ് മോട്ടിവേഷന്‍ ക്ലാസ് എടുത്തു. കുട്ടികളിലെ പരീക്ഷാ പേടി, പരീക്ഷയെ എങ്ങനെ അഭിമുഖീകരിക്കാം, മികച്ച പാരന്റിംഗ് എന്നീ വിഷയയങ്ങളില്‍ ക്ലാസ്സ് എടുത്തു. ഹെഡ്മാസ്റ്റര്‍ പി.പി മധു അധ്യക്ഷത വഹിച്ചു. എം. സി മഞ്ജുള സ്വാഗതവും മര്‍ജാന പര്‍വീണ്‍ നന്ദിയും പറഞ്ഞു.