പ്രിസൈഡിംഗ് ഓഫീസര്‍, ക്രമസമധാന പാലനത്തിന് കുട്ടി പോലീസ്; ശ്രദ്ധേയമായി പേരാമ്പ്ര എ.യു.പി സ്‌കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പ്


പേരാമ്പ്ര: സ്‌കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പ് നടത്തി പേരാമ്പ്ര എ.യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. സാമുഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഇ-വോട്ടിംഗിലൂടെ യാണ്‌സ്‌കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പ് നടത്തിയത്. ജനാധിപത്യത്തിന്റെ മേന്മയും, തിരഞ്ഞെടുപ്പ് പ്രക്രിയയും സ്‌കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് മനസ്സിലാക്കാന്‍ സാധിച്ചത് ശ്രദ്ധേയമായി.

പോളിംഗ് നിയന്ത്രിക്കുന്ന പ്രിസൈഡിംഗ് ഓഫീസര്‍, ചുമതലകള്‍ നിര്‍വ്വഹിക്കാന്‍ ഫസ്റ്റ് സെക്കന്റ് തേര്‍ഡ് പോളിംഗ് ഓഫീസര്‍മാര്‍, ക്രമസമധാന പാലനത്തിന് സ്‌കൗട്ട്, ഗൈഡ്സ്, ജെആര്‍സി അംഗങ്ങളായ കുട്ടി പോലീസ്, വോട്ട് ചെയ്യാനായി എണ്ണൂറോളം വോട്ടര്‍മാര്‍, എല്ലാം നിയന്ത്രിക്കാന്‍ കുട്ടികള്‍ എന്നിങ്ങനെ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയാണ് തെരഞ്ഞെടുപ്പ് നടത്തിയത്.

വാര്‍ഡ് മെംബര്‍ പി. ജോന ഫലപ്രഖ്യാപനം നടത്തി. തെരഞ്ഞെടുപ്പില്‍ സ്‌കൂള്‍ ലീഡറായി അബിന്‍ ഷംസിനെയും, ഡെപ്യൂട്ടി ലീഡറായി യെസ്മിന്‍ ഫൈസാനെയും തെരഞ്ഞെടുത്തു. പ്രധാനാധ്യാപകന്‍ പി.പി മധു, പി.ടി.എ പ്രസിഡന്റ് വി.എം. മനേഷ്, വൈസ് പ്രസിഡന്റ് പി.എം. റിഷാദ് , അധ്യാപകരായ ടി.കെ. ഉണ്ണികൃഷ്ണന്‍, ബി.എസ് സിന്ധു, കെ.എല്‍ ഷിജില, പി.കെ. സ്മിത, ഇ. ഷാഹി, സൂര്യ കൃഷ്ണ, യു.ആര്‍ സാരംഗ് കൃഷ്ണ, ആര്‍.അഭിഷേക് എന്നിവര്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു.