ഒരുക്കുന്നത് വന്‍ സന്നാഹങ്ങള്‍; പേരാമ്പ്ര ഉപജില്ല പ്രവൃത്തിപരിചയമേള ഗംഭീരമാക്കുവാന്‍ 101 അംഗ സ്വാഗതസംഘം രൂപീകരിച്ച് പേരാമ്പ്ര എ.യു.പി സ്‌കൂള്‍, എത്തുന്നത് 85 സ്‌കൂളുകളില്‍ നിന്നായി ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍
പേരാമ്പ്ര: ഉപജില്ല പ്രവൃത്തിപരിചയമേളയെ വരവേല്‍ക്കാനായി തയ്യാറെടുപ്പുകള്‍ ആരംഭിച്ച് പേരാമ്പ്ര എ.യു.പി സ്‌കൂള്‍. പേരാമ്പ്ര ഉപജില്ലാ പ്രവൃത്തിപരിചയ മേള വിജയിപ്പിക്കുന്നതിനായി സ്വാഗത സംഘം രൂപികരിച്ചു. സ്‌കൂള്‍ പ്രധാനധ്യാപകന്‍ അടങ്ങിയ 101 അംഗ സ്വാഗത സംഘമാണ് രൂപീകരിച്ചത്. ഒക്ടോബര്‍ ഒന്നിന് പേരാമ്പ്ര എ.യു.പി സ്ൂളില്‍ വെച്ചാണ് പ്രവൃത്തിപരിചയ മേള നടക്കുന്നത്.
85 സ്‌കൂളുകളില്‍ നിന്നായി ആയിരത്തിലധികം വിദ്യാര്‍ത്ഥികളാണ് മേളയില്‍ പങ്കെടുക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഭക്ഷണ ക്രമീകരണം തുടങ്ങിയ കാര്യങ്ങള്‍ തുടര്‍ന്ന് നടക്കുന്ന യോഗങ്ങളില്‍ തീരുമാനിക്കും. സ്‌കൂളില്‍ വെച്ച് നടന്ന സ്വാഗതസംഘ രൂപീകരണ യോഗം പേരാമ്പ്ര ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ.വി. പ്രമോദ് ഉദ്ഘാടനം ചെയ്തു.
യോഗത്തില്‍ പി.ടി.എ. പ്രസിഡന്റ് വി.എം. മനേഷ് അധ്യക്ഷത വഹിച്ചു. പ്രവൃത്തിപരിചയ മേള ഉപജില്ലാ കണ്‍വീനര്‍ ഫാത്തിമ ഷംന പരിപാടികള്‍ വിശദീകരിച്ചു. സുജ പി. ശ്രീജേഷ്, ബിജു മാത്യു, കെ. സജീവന്‍, പി, രാമചന്ദ്രന്‍, വി.കെ. രവീന്ദ്രന്‍, സി.പി. എ. അസീസ് എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ പി.പി. മധു സ്വാഗതവും ടി.കെ. ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.
Summary: Perampra AUP School formed a 101-member welcome team to celebrate the Perampra subjilla Work Experience Fair.