പാട്ടും കഥയും നൃത്തവുമൊക്കെയായി അരങ്ങുണര്‍ന്നു; പേരാമ്പ്ര എ.യു.പി സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായി


Advertisement

പേരാമ്പ്ര: രണ്ട് ദിവസമായി നീണ്ടു നില്‍ക്കുന്ന പേരാമ്പ്ര എ.യു.പി സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായി. കലോത്സവം പേരാമ്പ്ര ഗ്രാമപഞ്ചായത്ത് അംഗം പി.ജോന ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് വി.എം. മനേഷ് അധ്യക്ഷത വഹിച്ചു.

Advertisement

ഗായകനും ഗാനരചയിതാവും മാംഗോസ്റ്റിന്‍ ക്ലബ്ബ് ഫൗണ്ടറുമായ അജയ് ജിഷ്ണു സുധേയന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ഹെഡ് മാസ്റ്റര്‍ പി.പി.മധു സ്വാഗതവും, ടി.കെ.ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Advertisement

സ്‌കൂള്‍ മാനേജര്‍ അലങ്കാര്‍ ഭാസ്‌കരന്‍ ഉപഹാര സമര്‍പ്പണം നടത്തി. പി.എം റിഷാദ്, സി.കെ രേഷ്മ, അഭിന്‍ ഷംസ്, എം.സി മഞ്ജുള, കെ.എല്‍.ഷിജില, കെ.എസ്.ശ്രീജാ ഭായ്, പി.എം.അരുണ്‍ കുമാര്‍ പ്രസംഗിച്ചു.

Advertisement