കനത്ത മഴയില്‍ പേരാമ്പ്ര ഹൈസ്‌കൂളിന്റെ മതില്‍ ഇടിഞ്ഞുവീണു


Advertisement

പേരാമ്പ്ര: ഇന്ന് വൈകുന്നേരമുണ്ടായ ശക്തമായ മഴയില്‍ പേരാമ്പ്ര ഹൈസ്‌കൂളിന്റെ മതില്‍ തകര്‍ന്നുവീണു. ഹൈസ്‌കൂള്‍ ഗ്രൗണ്ടിന്റെ കിഴക്കുഭാഗത്ത് മണ്ണിട്ടുയര്‍ത്തിയ ഭാഗമാണ് ഇടിഞ്ഞത്.

Advertisement

ഗ്രൗണ്ട് നവീകരണ പ്രവൃത്തി നടന്നുകൊണ്ടിരിക്കെയാണ് മഴയില്‍ മതില്‍ തകര്‍ന്നത്. ഒഴിവ് ദിവസമായതിനാല്‍ വിദ്യാര്‍ഥികളില്ലാത്തതിനാല്‍ അപകടമൊന്നുമുണ്ടായില്ല.

Advertisement

പേരാമ്പ്ര മേഖലയില്‍ ശക്തമായ മഴയാണ് ഇന്ന് വൈകുന്നേരമുണ്ടായത്. ഉച്ചയ്ക്ക് രണ്ടരയോടെ തുടങ്ങിയ മഴ പലയിടങ്ങളിലും അഞ്ച് മണിവരെ നീണ്ടുനിന്നു.

Advertisement