നാട്ടിലേക്ക് മടങ്ങാന്‍ ദിവസങ്ങള്‍ ബാക്കിയിരിക്കെ പേരാമ്പ്ര വാല്യക്കോട് സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറില്‍ അന്തരിച്ചു


പേരാമ്പ്ര: ഹൃദയാഘാതത്തെ തുടര്‍ന്ന് വാല്യക്കോട് സ്വദേശി ഖത്തറില്‍ അന്തരിച്ചു. വാല്യക്കോട് കോഴിക്കോട്ടുകണ്ടി കുഞ്ഞിമൊയ്തീന്റെ മകന്‍ സിറാജ് ആണ് മരിച്ചത്.37 വയസായിരുന്നു.

ജോലിക്കിടെ വാഹനത്തില്‍ വെച്ചാണ് ഹൃദയാഘാതമുണ്ടായത്. അടുത്തദിവസം നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പുകള്‍ക്കിടെയാണ് സിറാജിന്റെ മരണം.

പരേതയായ ഖദീജയാണ് ഉമ്മ. ഭാര്യ: ഷഹര്‍ബാന്‍. മക്കള്‍: അമന്‍ഷാ മുഹമ്മദ്, അയന്‍ഷാ മുഹമമ്മദ്, അസ്‌ലിന്‍ഷാ മുഹമ്മദ്.
സഹോദരങ്ങള്‍: റഫീഖ്, സീനത്ത്. ഹമദ്.

ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കും.