കിണര്‍ വൃത്തിയാക്കാനിറങ്ങി, കിണറിൽ കുടുങ്ങി; പേരാമ്പ്രയിൽ 50 അടി താഴ്ചയുള്ള കിണറ്റിൽ വീണ യുവാവിനെ രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന


പേരാമ്പ്ര: വൃത്തിയാക്കാനിറങ്ങിയ കിണറിലകപ്പെട്ട വ്യക്തിക്ക് രക്ഷകരായി പേരാമ്പ്ര അഗ്നി ശമന സേന. തമിഴ്നാട് സ്വദേശി മണികണ്ഠനാണ് കിണറ്റില്‍ നിന്ന് കയറാന്‍ കഴിയാതെ അകപ്പെട്ടുപോയത്.

പേരാമ്പ്ര പോലീസ് സ്റ്റേഷന് സമീപം കച്ചേരിപറമ്പത്ത് കുഞ്ഞബ്ദുള്ളയുടെ കിണര്‍ വൃത്തിയാക്കാനിറങ്ങിയപ്പോഴായിരുന്നു സംഭവം. ഏകദേശം 50 അടി താഴ്ചയുള്ള കിണറ്റില്‍ നിന്നാണ് പേരാമ്പ്ര മണികണ്ഠനെ പുറത്തെത്തിച്ചതെന്ന് പേരാമ്പ്ര അഗ്നിശമന സേന അംഗം പി.പ്രേമൻ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസ്സര്‍ സി.കെ.മുരളീധരന്‍, പി.സി.പ്രേമന്‍ എന്നിവര്‍ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നല്‍കി.