ഹൃദയാഘാതത്തെ തുടർന്ന് പേരാമ്പ്ര സ്വദേശി ബഹ്റെെനിൽ അന്തരിച്ചു
പേരാമ്പ്ര: ചെമ്പ്ര സ്വദേശിയായ യുവാവ് ബഹ്റെെനിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. പാണ്ടിക്കോട് തയ്യുള്ളപറമ്പിൽ സുബൈർ ആണ് മരിച്ചത്. നാൽപ്പത്തിമൂന്ന് വയസായിരുന്നു.
വെസ്റ്റ് റിഫയിലെ അല്‍ക്കാബി കോള്‍ഡ് സ്‌റ്റോറില്‍ ജീവനക്കാരനായിരുന്നു. ബുധനാഴ്ച രാവിലെ കട തുറക്കാന്‍ എത്തിയപ്പോള്‍ നെഞ്ചുവേദന അനുഭവപ്പെട്ടു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പരേതനായ അമ്മതിന്റെയും അലീമയുടെയും മകനാണ്. ഭാര്യ സീനത്ത്. മക്കൾ മുഹമ്മദ് സിനാൻ, ഹന്ന പർവ്വിൻ ആയിഷ. ചാലിക്കര, റസീന മേപ്പയ്യൂർ എന്നിവർ സഹോദരങ്ങളാണ്.