പകരക്കാരനില്ലാത്ത ജനനായകന്‍; കൊയിലാണ്ടിയില്‍ കേളപ്പജിയുടെ അനുസ്മരണ യോഗം


കൊയിലാണ്ടി: കേരളത്തിലെ നവോത്ഥാന നായകരില്‍ പകരം വെക്കാന്‍ ആളില്ലാത്ത ജനനായകനായിരുന്നു കെ.കേളപ്പനെന്ന് കേരള പട്ടിക വിഭാഗ സമാജം. കൊയിലാണ്ടിയില്‍ കേളപ്പജിയുടെ 52-ാംമത് ചരമദിനാചരണത്തോടനുബന്ധിച്ച് കേരള പട്ടിക വിഭാഗ സമാജം അനുസ്മരണം സംഘടിപ്പിച്ചു.


കേരളത്തില്‍ ജാതി വിവേചനം അരങ്ങുവാണിരുന്ന കാലത്ത് ഹരിജനങ്ങള്‍ക്ക് വിദ്യാസം ലഭിക്കുവാനുളള അവസരം ലഭിച്ചിരുന്നില്ല. ഇതിനെതെിരെ നിരന്തരം സമരം ചെയ്തിരുന്ന വ്യക്തിയായിരുന്നു കേളപ്പന്‍.

സമാജം കൊയിലാണ്ടി നഗരസഭാ കമ്മറ്റി സംഘടിപ്പിച്ച പരിപാടിയില്‍ പി.എം.വിജയന്‍ കാവും വട്ടം അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് എം.എം. ശ്രീധരന്‍, ജില്ല പ്രസിഡന്റ്റ് എ.കെ.ബാബു, ജില്ല സെക്രട്ടറി. ടി.വി പവിത്രന്‍, പി.എം.ബി. നടേരി, മഹിള സമാജം ജില്ല പ്രസിഡന്റ്റ് കെ.സരോജിനി, എം.ടി. വിശ്വന്‍, വിയ്യൂര്‍ ഇന്ദിര, വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.