ചേമഞ്ചേരിക്കാരുടെ ശ്രദ്ധയ്ക്ക്, വീട്ടിൽ നായയെ വളർത്തുന്നുണ്ടോ? ഉടനെ തന്നെ ലൈസൻസ് എടുക്കണേ, വിശദ വിവരങ്ങളറിയാം


ചേമഞ്ചേരി: നിങ്ങളുടെ വീട്ടിൽ നായയെ വളർത്തുന്നുണ്ടോ? ലൈസെൻസ് എടുത്തതാണോ? ഇല്ലെങ്കിൽ ഉടനെ തന്നെ എടുക്കേണ്ടതാണെന്ന അറിയിപ്പുമായി ചേമഞ്ചേരി പഞ്ചായത്ത്. ഗ്രാമപഞ്ചായത്തിൽ നിന്നാണ് ലൈസെൻസ് എടുക്കേണ്ടത്. ഗ്രാമപഞ്ചായത്ത് പരിധിയിൽ നായ്ക്കളെ വളർത്തുന്നവർ നായ്ക്കളുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റ് സഹിതം ആണ് അപേക്ഷ നൽകേണ്ടത് എന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. നിർബന്ധമായും ലൈസെൻസ് എടുക്കേണമെന്നും അറിയിച്ചു.

ചേമഞ്ചേരി ഗ്രാമപഞ്ചയത്ത് പരിധിയിൽ പട്ടി പിടുത്തക്കാരായി (Dog Catcher) പ്രവർത്തിക്കാൻ താല്പര്യം ഉള്ളവർ ഗ്രാമപഞ്ചായത്തുമായി ബന്ധപെടെണമെന്നു സെക്രട്ടറി അറിയിച്ചു.