സ്ത്രീകൾക്ക് വഴികാട്ടിയാവാൻ കൊയിലാണ്ടിയിൽ ഒരിടം; നഗരസഭയിൽ ‘പെണ്ണിടം’ വുമൺ ഫെസിലിറ്റേറ്റർ കേന്ദ്രം ആരംഭിച്ചു


Advertisement

കൊയിലാണ്ടി: നഗരസഭയിൽ ‘പെണ്ണിടം’ വുമൺ ഫെസിലേറ്റർ കേന്ദ്രം ആരംഭിച്ചു. പുതിയ ബസ് സ്റ്റാന്റ് കെട്ടിടത്തിൽ നഗരസഭാ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ കെ.ഷിജു അധ്യക്ഷനായി.

Advertisement

മാറുന്ന ലോകത്ത് ഉണ്ടാവുന്ന വിവിധ അനുഭവങ്ങളെ അടിസ്ഥാനമാക്കി നഗരസഭയിലെ സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള സ്ഥാപനമാണ് വുമൺ ഫെസിലേറ്റർ കേന്ദ്രം.

Advertisement

സ്ത്രീകൾക്കായി മാനസികവും നിയമപരവും മറ്റു റഫറൽ സേവനങ്ങളുമാണ് കേന്ദ്രത്തിൽ നിന്ന് ലഭിക്കുക. രാവിലെ പത്ത് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ കമ്മ്യൂണിറ്റി വുമൺ ഫെസിലേറ്ററുടെ സേവനം ഇവിടെ ലഭ്യമാവും.

Advertisement

കെ.എ.ഇന്ദിര, സി.ഡി.പി.ഒ ടി.എം.അനുരാധ, ഐ.സി.ഡി.എസ് സൂപ്പർവൈസർമാരായ സി.സബിത, എസ്.വീണ, എം.ഗീത, കമ്മ്യൂണിറ്റി വുമൺ ഫെസിലേറ്റർ ആർ.അനുഷ്മ എന്നിവർ സംസാരിച്ചു. തുടർന്ന് അങ്കണവാടി പ്രവർത്തകരുടെ കലാപരിപാടികൾ അരങ്ങേറി. രാത്രി നടത്തത്തോടെ പരിപാടി സമാപിച്ചു.

ചിത്രങ്ങൾ കാണാം: