ഉമ്മന്‍ചാണ്ടിയുടെ സംസ്കാരം; പയ്യോളിയിലും പേരാമ്പ്രയിലും നാളെ വ്യാപാരികള്‍ കടകളടയ്ക്കും


പയ്യോളി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടുള്ള ആദരസൂചകമായി നാളെ പയ്യോളിയിലും പേരാമ്പ്രയിലും വ്യാപാരികള്‍ കടകള്‍ അടയ്ക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ 4 മണി വരെയാണ് കടകള്‍ അടയ്ക്കുക. നാളെയാണ് ഉമ്മന്‍ചാണ്ടിയുടെ സംസ്കാര ചടങ്ങുകള്‍ നടക്കുന്നത്.

ഉമ്മന്‍ചാണ്ടിയോടുള്ള ആദരസൂചകമായി മുഴുവന്‍ വ്യാപാരികളും കടകളടച്ച് ഹര്‍ത്താല്‍ ആചരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യോളി യൂണിറ്റ് പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ അറിയിച്ചു.

പയ്യോളിക്കൊപ്പം പേരാമ്പ്രയിലും നാളെ ഉച്ചയ്ക്ക് കടകളടച്ച് ഹര്‍ത്താലാചരിക്കും. ഉച്ചയ്ക്ക് രണ്ടുമണി മുതലാണ് ഹര്‍ത്താല്‍.