മോട്ടിവേഷന്‍ ക്ലാസും പുസ്തക ചര്‍ച്ചയും സംഘടിപ്പിച്ച് പയ്യോളി ‘പെരുമ’ യു എ ഇ കൂട്ടായ്മ
പയ്യോളി: പെരുമ യു.എ. ഇ. യുടെ നേതൃത്വത്തില്‍ മോട്ടിവേഷന്‍ ക്ലാസും പുസ്തക ചര്‍ച്ചയും സംഘടിപ്പിച്ചു. ചടങ്ങില്‍ യു.എ.ഇ.യിലെ പ്രമുഖനായ റേഡിയോ ജേണലിസ്റ്റ് ഹിഷാം അബ്ദുസ്സലാം മോട്ടിവേഷന്‍ ക്ലാസ് നടത്തി.
ഫെബ്രുവരി 4 ഞായറാഴ്ച നടന്ന പരിപാടിയില്‍ പുസ്തക ചര്‍ച്ചയില്‍ യുവ എഴുത്തുകാരനായ ഷഹനാസ് തിക്കോടിയുടെ ‘ഓര്‍മ്മകള്‍ പൂക്കുന്ന രാത്രി’ എന്ന പുസ്തകം ഫൈസല്‍ മേലടി പരിചയപ്പെടുത്തി. അതോടൊപ്പം തന്നെ നവ എഴുത്തുകാരിയായ സഈദ നടമ്മലിന്റെ ‘ലണ്ടന്‍ ടു കപ്പഡോക്യ ഒരു ഭൂഖണ്ഡാന്തര യാത്ര’ എന്ന പുസ്തകം ഖലീജ് ടൈംസ് ഫോട്ടോഗ്രാഫര്‍ അഫ്‌സല്‍ ശ്യാം സദസ്സിന് പരിചയപ്പെടുത്തി. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ഇരുപുസ്തകങ്ങളെ പറ്റിയും സദസ്സില്‍ നിന്ന് പലരും അഭിപ്രായം പങ്കുവെച്ചു,
പ്രസിഡന്റ് സാജിദ് പുറത്തൂട്ട്, സെക്രട്ടറി സുനില്‍ പാറേമ്മല്‍, ട്രഷറര്‍ മൊയ്തീന്‍ പട്ടായി എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ അഡ്വ: സാജിദ്, ഷാജി ഇരിങ്ങല്‍, ഷബീര്‍ ലത്തീഫ്, ഫൈസല്‍ മേലടി, സത്യന്‍ പള്ളിക്കര, റയീസ് കെ ടി, നിയാസ് തിക്കോടി, ഫൈസല്‍ തൈക്കണ്ടി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പെരുമയുടെ രക്ഷാധികാരികളായ ഇസ്മായില്‍ മേലടി, അസീസ് സുല്‍ത്താന്‍, രാജന്‍ കൊളാവിപ്പാലം, ബിജു പി.പി, എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. പെരുമയുടെ മറ്റ് ഭാരവാഹികളായ സതീശന്‍ പള്ളിക്കര, കനകന്‍, വേണു പുതുക്കുടി, നൗഷീര്‍ ആരണ്യ, ഷാമില്‍ മൊയ്തീന്‍, റമീസ്.കെ ടി, സുരേഷ് പള്ളിക്കര എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
ഷോര്‍ട് ഫിലിം രംഗത്തേക്ക് കാലെടുത്തു വെച്ച പെരുമയുടെ എക്‌സിക്യൂട്ടീവ് അംഗവും മികച്ച ഫോട്ടോ ഗ്രാഫറുമായ ഉണ്ണികൃഷ്ണന്‍ ഒറ്റതെങ്ങിലിനെ ചടങ്ങില്‍ ആദരിച്ചു. മറ്റ് അതിഥികള്‍ക്കുള്ള ഉപഹാരങ്ങള്‍ ചടങ്ങില്‍ വെച്ച് വിതരണം ചെയ്തു.
ട്രെഷറര്‍ മൊയ്ദീന്‍ പട്ടായി നന്ദി പറഞ്ഞു.