‘പുരാണ നാടകങ്ങള്‍ക്കും സാമൂഹ്യ നാടകങ്ങള്‍ക്കും രംഗപടവും ചായം ചമയവും ഒരുക്കുന്നതില്‍ അഗ്രഗണ്യന്‍’; ആര്‍ട്ടിസ്റ്റ് ശശി കോട്ടിന് യാത്രാമൊഴി നല്‍കി ചേമഞ്ചരിയിലെ പൗരാവലി


ചേമഞ്ചേരി: പ്രിയപ്പെട്ട ചിത്രകാരനും ശില്പിയുമായ ആര്‍ട്ടിസ്റ്റ് ശശികോട്ടിന്റെ നിര്യാണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ചേമഞ്ചരിയിലെ പൗരാവലി അംഗങ്ങള്‍. അഞ്ചു പതിറ്റാണ്ടു നീണ്ട കലാ സപര്യയില്‍ കലാലോകത്തിന് ഒരുപാട് അടയാളങ്ങള്‍ ബാക്കിവെച്ചാണ് അദ്ദേഹം യാത്രയായതെന്നും കേരളത്തിന് അകത്തും പുറത്തുമായി ഒട്ടേറെ നാടകവേദികളില്‍ രംഗപടവും ചായയും ചമയവും തീര്‍ക്കുകയും ആഘോഷനഗരികളെ വര്‍ണാഭമാക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു ശശികോട്ടെന്ന് യോഗത്തില്‍ ഓര്‍ത്തെടുത്തു.


പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ്, ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍, യു.കെ രാഘവന്‍, സംവിധായകന്‍ ടി. സുരേഷ് ബാബു കോഴിക്കോട്, നൗഷാദ് ഇബ്രാഹിം, ചന്തു ബാബുരാജ്, ഡോ. എം കൃപാല്‍, പി. ഗോപാലന്‍ കുട്ടി മാസ്റ്റര്‍, കൊയിലാണ്ടി നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍, ശിവദാസ് ചേമഞ്ചേരി
മനോജ് നാരായണന്‍, വാര്‍ഡ് മെമ്പര്‍ സുധ തടവന്‍കയ്യില്‍, വിജയന്‍ കണ്ണഞ്ചേരി, കെ. ശങ്കരന്‍ മാസ്റ്റര്‍, കെ. ഭാസ്‌ക്കരന്‍ മാസ്റ്റര്‍ ടി. അനില്‍ കുമാര്‍, എം.കെ സുരേഷ് ബാബു, കാവും വട്ടം വാസുദേവന്‍, കാശി പൂക്കാട്, ശിവദാസ് കാരോളി, ആര്‍ട്ടിസ്റ്റ് സുരേഷ് ഉണ്ണി, വി.കെ. രവി, എന്‍.വി. ബിജു, രവി മുചുകുന്ന്, എടത്തില്‍ രവി എന്നിവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു .

പൂക്കാട് കലാലയത്തില്‍ നടന്ന അനുശോചന യോഗത്തില്‍ സതി കിഴക്കയില്‍, യു.കെ രാഘവന്‍, കെ.ടി രാധാകൃഷ്ണന്‍, ചന്തു ബാബുരാജ്, വി.കെ അബ്ദുള്‍ഹാരിസ്, ബിനീഷ് ബിജലി, രാമന്‍ കീഴന, എന്‍.വി.എസ് പൂക്കാട്, മാടഞ്ചേരി
ത്യനാഥന്‍, ശങ്കരന്‍ അവിണേരി, എ.കെ രമേശ്, ഭാസ്‌കരന്‍ മാസ്റ്റര്‍ കൊളോത്ത്, വി.എം മോഹനന്‍, സുധ തടവന്‍കയ്യില്‍ സബിത മേലാത്തൂര്‍, കെ. ശ്രീനിവാസന്‍, സുനില്‍ തിരുവങ്ങൂര്‍, കെ. കുഞ്ഞിരാമന്‍ മാസ്റ്റര്‍, ആര്‍ട്ടിസ്റ്റ് പ്രഭാകരന്‍
എ. സജീവ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Summary: Pauravali members of Chemanjari pay tribute to artist Sasikot on his death.