25 ഓളം ഗായകര്‍ ചേര്‍ന്നൊരുക്കിയ സംഗീതനിശ; തിക്കോടിയില്‍ നേതാജി ഗ്രന്ഥാലയം ആന്‍ഡ് വായനശാലയുടെ നേതൃത്വത്തില്‍ ‘പാട്ടുകൂട്ടം’ ആരംഭിച്ചു
പയ്യോളി: തിക്കോടിയില്‍ പാട്ടുകൂട്ടം ആരംഭിച്ചു. നേതാജി ഗ്രന്ഥാലയം ആന്‍ഡ് വായനശാല തിക്കോടിയുടെ ആഭിമുഖ്യത്തിലാണ് പാട്ടുകൂട്ടം ആരംഭിച്ചത്. ഉദ്ഘാടനംസംഗീത സംവിധായകനും ഗായകനുമായ പ്രേംകുമാര്‍ വടകര നിര്‍വ്വഹിച്ചു.
കിഴക്കയില്‍ രവീന്ദ്രന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ. രവീന്ദ്രന്‍അധ്യക്ഷനായി. രാമചന്ദ്രന്‍ കുയ്യണ്ടി, ജിഷകാട്ടില്‍ എന്നിവര്‍ സംസാരിച്ചു. ഇ.വി പ്രേംദാസ് നന്ദിയും പറഞ്ഞു.തുടര്‍ന്ന് 25 ഓളം ഗായകര്‍ ചേര്‍ന്ന് സംഗീത നിശയും അരങ്ങേറി.
Summary: ‘Patkuotam’ was started in Thikodi under the leadership of Netaji Granthalayam and Reading Room.