കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗി ആത്മഹത്യ ചെയ്തു; മരിച്ചത് വാര്‍ഡിന്റെ ജനല്‍ തകര്‍ത്ത് താഴേക്ക് ചാടി
കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ വാര്‍ഡിന്റെ ജനല്‍ തകര്‍ത്ത് താഴേക്ക് ചാടി രോഗി ആത്മഹത്യ ചെയ്തു. തലശ്ശേരി സ്വദേശി അസ്‌കര്‍ ആണ് മരിച്ചത്. പാന്‍ക്രിയാസ് സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു ഇയാള്‍.
പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. 12ാം തിയ്യതിയാണ് ഇയാളെ ചികിത്സയില്‍ പ്രവേശിപ്പിച്ചത്. ഒമ്പതാം വാര്‍ഡിലായിരുന്നു ഇദ്ദേഹം. പുലര്‍ച്ചെ 31ാം വാര്‍ഡിലെത്തി ജനല്‍ ചില്ല് തകര്‍ത്ത് താഴേക്ക് ചാടുകയായിരുന്നു. ഉടനെ ആശുപത്രിയിലുള്ളവര്‍ ഇദ്ദേഹത്തെ കാഷ്വാലിറ്റിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Summary: Patient commits suicide at Kozhikode Medical College