പരേഡില്‍ മികവ്കാട്ടി 41 വിദ്യാര്‍ത്ഥികള്‍; പാസ്സിംങ് ഔട്ട് പരേഡ് പൂര്‍ത്തിയാക്കി കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് സ്‌കൂളിലെ എസ്.പി.സി വിദ്യാര്‍ത്ഥികള്‍


കൊയിലാണ്ടി: കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് സ്‌കൂളിലെ എസ്.പി.സി വിദ്യാര്‍ത്ഥികളുടെ പാസ്സിങ് ഔട്ട് പരേഡ് നടന്നു. സ്റ്റേഡിയം ഗ്രൗണ്ടില്‍ നടന്ന പരേഡില്‍ ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് ശ്രീലാല്‍ ചന്ദ്രശേഖര്‍ മുഖ്യ അതിഥിയായി സല്യൂട്ട് സ്വീകരിച്ചു. സ്‌കൂളിലെ ഒന്‍പതാമത് യൂണിറ്റാണ് പാസ്സിംങ് ഔട്ടിനായി സജ്ജരായത്.

41 വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരേഡ് പൂര്‍ത്തിയാക്കിയത്. മികച്ച കമാന്‍ഡറായി അയന ജി, സെക്കന്‍ഡ് കമാന്‍ഡറായി നിവേദ്, രുദ്ര ലക്ഷ്മി, ആരാധ്യ എന്നിവരും ഇന്‍ഡോര്‍ കമാന്‍ഡറായി ദിയാന, ഔട്ട്‌ഡോര്‍ കമാന്‍ഡറായി തേജസ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

ചടങ്ങില്‍ മികച്ച സേവാഭാത്തിനുള്ള രാഷ്ട്ര പതിയുടെ പുരസ്‌കാരം നേടിയ കൊയിലാണ്ടി കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ പി.കെ ബാബുവിനെ ആദരിച്ചു. പരിപാടിയില്‍ നഗരസഭ സ്ഥിരം സമിതി അധ്യക്ഷ നിജില പറവക്കൊടി, വാര്‍ഡ് കൗണ്‍സിലര്‍ എ. ലളിത, പി.ടി.എ പ്രസിഡന്റ് എ. സജീവ് കുമാര്‍, വൈസ് പ്രസിഡന്റ് കെ.ടി ബേബി, എസ്.എം.സി ചെയര്‍മാന്‍ എന്‍.കെ ഹരീഷ്, പ്രിന്‍സിപ്പല്‍ പ്രദീപ്കുമാര്‍, ഹെഡ്മാസ്റ്റര്‍ കെ.കെ സുധാകരന്‍, സീനിയര്‍ അസിസ്റ്റന്റ് രഞ്ജു എസ്,ഡി.ഐ മാരായ ശോഭ ടി.പി, നിഖില്‍ എ.വി, സി.പി.ഒ മാരായ നസീര്‍ എഫ്.എം, റിജിന ടി.എന്‍ എന്നിവര്‍ പങ്കെടുത്തു.

Summary: Passing out parade of SPC students of koyilandy GVHSS School was held.