കൊയിലാണ്ടി സിവില്‍ സ്റ്റേഷനു പിറകില്‍ മതില് ഭാഗികമായി ഇടിഞ്ഞുവീണ നിലയില്‍; യാത്രക്കാര്‍ക്ക് ഭീഷണിയായി തൊട്ടടുത്തായി മുറിഞ്ഞുവീണ മരക്കൊമ്പും
കൊയിലാണ്ടി: കൊയിലാണ്ടി സിവില്‍ സ്റ്റേഷനു പിന്‍വശത്തെ മതില് പാതി ഇടിഞ്ഞ് അപകടാവസ്ഥയില്‍. മതിലിലെ കല്ലുകള്‍ ഇടിഞ്ഞ് റോഡിലേക്ക് വീണ നിലയിലാണുളളത്.
ഇതിനു തൊട്ടടുത്തായി മുറിഞ്ഞു വീണ മരവും അപകടാവസ്ഥയിലാണുളളത്. നിലവില്‍ മരത്തിന്റെ ചെറുശാഖകള്‍ വെട്ടിമാറ്റിയിട്ടുണ്ടെങ്കിലും കൊമ്പ് എപ്പോള്‍ വേണമെങ്കിലും റോഡിലേക്ക് വീഴാമെന്ന സ്ഥിതിയിലാണുള്ളത്.
സ്ക്കൂള് കുട്ടികള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ പോകുന്ന വഴിയാണിത്. ഇടിഞ്ഞുപൊളിഞ്ഞുകിടക്കുന്ന മതിലും വീഴാറായ മരവും കാല്‍നടയാത്രക്കാര്‍ക്കും ഭീഷണിയാണ്. എത്രയും പെട്ടെന്നു തന്നെ അപകടാവസ്ഥയിലുളള മരം മുറിച്ചുമാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.