കൊയിലാണ്ടിയില്‍ ഉത്സവങ്ങളുടെ ആഘോഷം; പറേച്ചാല്‍ ദേവി ക്ഷേത്രോത്സവത്തിന് കൊടിയേറി


കൊയിലാണ്ടി: നടേരി കാവുംവട്ടം പറേച്ചാല്‍ ദേവി ക്ഷേത്രോത്സവത്തിന് കൊടിയേറി. ഞായറാഴ്ച രാവിലെ ക്ഷേത്രം തന്ത്രിയും കാരണവരുമായ കെ.കെ. രാഘവന്‍, മേല്‍ശാന്തി സുരേന്ദ്രന്‍ കൂമുളലി, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ കെ.പി. സുജാതന്‍, സി. ഗോപാലന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൊടിയേറ്റം.

ഫെബ്രുവരി ആറിന് തിങ്കളാഴ്ച തിറ മഹോത്സവം നടക്കും. ഇളനീര്‍ക്കുല വരവ്, സമൂഹ സദ്യ, താലപ്പൊലി,പാണ്ടിമേളം, വിവിധ തിറകള്‍ എന്നിവ ഉണ്ടാകും. ചൊവ്വാഴ്ച ഗുരുതി തര്‍പ്പണത്തോടെ ഉത്സവ ചടങ്ങുകള്‍ അവസാനിക്കും. ആഘോഷത്തോടനുബന്ധിച്ചുളള കാര്‍ണിവല്‍ നൂറ് കണക്കിനാളുകളെ ആകര്‍ഷിക്കുന്നുണ്ട്.