ചരിത്രം ആവര്‍ത്തിച്ച് പന്തലായനി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍; എസ്.എസ്.എല്‍.സിയില്‍ നൂറുശതമാനം വിജയം


Advertisement

കൊയിലാണ്ടി: ചരിത്രം ആവര്‍ത്തിച്ച് പന്തലായനി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. ഇത്തവണയും എസ്.എസ്.എല്‍.സിയില്‍ നൂറുമേനി കൊയ്താണ് സ്‌കൂള്‍ നേട്ടം ആവര്‍ത്തിച്ചത്.

Advertisement

363 പെണ്‍കുട്ടികളാണ് ഇത്തവണ ഇവിടെ നിന്നും പരീക്ഷയെഴുതിയത്. ഇതില്‍ 97 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളില്‍ എ.പ്ലസ് നേടി വിജയിച്ചു. 32 വിദ്യാര്‍ഥികള്‍ ഒമ്പത് വിഷയങ്ങളില്‍ എപ്ലസ് നേടി. കഴിഞ്ഞവര്‍ഷം 323 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ 88 പേരായിരുന്നു മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയത്.

Advertisement

99.7%മാണ് ഇത്തവണത്തെ എസ്.എസ്.എല്‍.സി വിജയം. 4,19128 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. ഇതില്‍ 417864 വിദ്യാര്‍ഥികള്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. കഴിഞ്ഞവര്‍ഷം 99.26% ആയിരുന്നു വിജയശതമാനം. 0.44%ത്തിന്റെ വര്‍ധനവാണ് ഇത്തവണ വിജയശതമാനത്തിലുണ്ടായിട്ടുള്ളത്.

Advertisement

68604 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും എപ്ലസ് നേടി. കഴിഞ്ഞവര്‍ഷം ഇത് 44363 ആയിരുന്നു. 24241 മുഴുവന്‍ എപ്ലസുകളാണ് ഈ വര്‍ഷം അധികമുണ്ടായിരിക്കുന്നത്.