തിറ മഹോത്സവം ഫെബ്രുവരി 28ന്; പന്തലായനി കാളിയമ്പത്ത് ഭഗവതി ക്ഷേത്ര മഹോത്സവം കൊടിയേറി
പന്തലായനി: കാളിയമ്പത്ത് ഭഗവതി ക്ഷേത്ര മഹോത്സവം കൊടിയേറി. ക്ഷേത്രം മേല്‍ശാന്തി രാജേഷ് നമ്പൂതിരി കാര്‍മ്മികത്വം വഹിച്ചു. ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ മോഹന്‍ പുതിയപുരയില്‍, ആഘോഷ കമ്മിറ്റി പ്രസിഡന്റ് രതീഷ് കണ്ണച്ചന്‍കണ്ടി, സെക്രട്ടറി ബനീഷ് കുഞ്ഞോറമല എന്നിവര്‍ നേതൃത്വം വഹിച്ചു.
ഇന്ന് ഉച്ചപ്പാട്ട്, കളംപാട്ട്, പുറത്ത് എഴുന്നള്ളിപ്പ്, ഫെബ്രുവരി 27 വ്യാഴം കലാപരിപാടി, വെള്ളിയാഴ്ച തിറമഹോത്സവം, ശനിയാഴ്ച മുണ്ഡ്യന് കൊടുക്കല്‍, ശാക്തേയ പൂജ, ഞായറാഴ്ച കരിങ്കാളി ഗുരുതി എന്നിവയോടെ ഉത്സവം സമാപിക്കും.