‘സാഭിമാനം 24’; വിവിധ പരീക്ഷകളില്‍ ഉന്നതവിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ച് പന്തലായനി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍


കൊയിലാണ്ടി: പന്തലായനി ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും വിവിധ പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയവരെ അനുമോദിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു,എന്‍.എം.എം.എസ്, യു.എസ്.എസ് കരസ്ഥമാക്കിയ വിദ്യാര്‍ഥികളെയും, രാജ്യ പുരസ്‌കാര്‍ ജേതാക്കളായ വിദ്യാര്‍ഥികളെയും പരിപാടിയില്‍ അനുമോദിച്ചു.

ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച ‘സാഭിമാനം 24’പരിപാടി നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ടില്‍ ഉദ്ഘാടനം ചെയ്തു. ടൗണ്‍ ഹാളില്‍ നടന്ന പരിപാടിയില്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കീഴരിയൂര്‍ സ്വദേശിനി എ.കെ.ശാരികയെ ഉപഹാരം സമര്‍പ്പിച്ച് അനുമോദിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ കെ.സത്യന്‍ അധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി അധ്യക്ഷരായ നിജില പറവക്കൊടി, കെ.ഷിജു, ഇ.കെ. അജിത്, കൗണ്‍സിലര്‍ പി. പ്രജിഷ, പി.ടി.എ. പ്രസിഡന്റ് പി.എം. ബിജു, പ്രിന്‍സിപ്പല്‍ എ.പി. പ്രബീദ്, പ്രധാനാധ്യാപിക സി.പി. സഫിയ, എം.പി.ടി.എ. പ്രസിഡന്റ് ജെസ്സി, പി.കെ. രഘുനാഥ്, ഒ.കെ. ഷിഖ, സി.വി. ബാജിത്ത്, കെ.കെ. ശ്രീജിത്ത്, കെ.കെ. സിന്ധു, സാലി ജോസഫ് എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു.