പന്തലായനി ഗവ: എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥികളുടെ യാത്രാദുരിതം; എം.പി ക്ക് നിവേദനം നല്കി എംഎസ്എഫ്
കൊയിലാണ്ടി: പന്തലായനി ഗവ. എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥികളുടെ യാത്രാദുരിതത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കൊയിലാണ്ടി മുനിസിപ്പല്‍ എം എസ് എഫ് കമ്മിറ്റി ഷാഫി പറമ്പില്‍ എം.പി ക്ക് നിവേദനം നല്കി.
സ്കൂളിലേക്ക് ബസ് മാര്‍ഗ്ഗം വന്ന് സിവില്‍ സ്റ്റേഷന് ബസ് സ്റ്റോപ്പില്‍ ഇറങ്ങുന്ന വിദ്യാര്‍ത്ഥികളും, പടിഞ്ഞാറ് ഭാഗത്ത് നിന്ന് കാല്‍നടയായി വരുന്ന വിദ്യാര്‍ത്ഥികളും റെയില്‍വേ ട്രാക്ക് മുറിച്ച് കടന്നാണ് സ്കൂളിലേക്ക് യാത്ര ചെയ്യുന്നത്. നിരവധി ട്രെയിനുകള്‍ കടന്ന് പോകുന്ന രാവിലെയും വൈകുന്നേരവും നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ ഈ വഴി യാത്ര ചെയ്യുന്നത് ഒട്ടും സുരക്ഷിതമല്ല എന്ന ആശങ്ക കാലങ്ങളായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഉയര്‍ത്തിയിട്ടും അധികാരികളോ ജനപ്രതിനിധികളോ ഗൗരവത്തില്‍ എടുക്കുന്നില്ലെന്ന് എം.എസ്. എഫ്. ആരോപിച്ചു.
എംഎസ്എഫ് മുനിസിപ്പല്‍ പ്രസിഡന്റ് മുഹമ്മദ് നിസാം, ജനറല്‍ സെക്രട്ടറി നബീഹ് അഹമ്മദ്, ഭാരവാഹികളായ മുഹമ്മദ് ഷംവീല്‍, ഷാദില്‍ നടേരി എന്നിവര്‍ പങ്കെടുത്തു.