അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും കലാപരിപാടികള്‍; 64 ആം വാര്‍ഷികം ആഘോഷമാക്കി പന്തലായി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പ്രിയ വിരമിക്കുന്ന അധ്യാപകര്‍ക്കായി യാത്രയയപ്പ്


കൊയിലാണ്ടി: പന്തലായനി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ 64 വാര്‍ഷികാഘോഷവും അധ്യാപകര്‍ക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ‘മല്‍ഹാര്‍ ‘ എന്ന പേരില്‍ നടത്തിയ പരിപാടി എഴുത്തുകാരന്‍ കെ.പി രാമനുണ്ണി ഉദ്ഘാടനം ചെയ്തു.

വിരമിക്കുന്ന അധ്യാപികമാരായ സി.പി സഫിയ, വസന്ത എന്നിവര്‍ക്കുള്ള ഉപഹാര സമര്‍പ്പണം നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധാ കിഴക്കേപാട്ട് നിര്‍വഹിച്ചു. പിടിഎ പ്രസിഡണ്ട് പി.എം ബിജു അധ്യക്ഷനായ ചടങ്ങില്‍ പ്രശസ്ത പിന്നണിഗായകന്‍ നിധീഷ് കാര്‍ത്തിക് ചടങ്ങില്‍ പങ്കെടുത്തു.

നഗരസഭ ഉപാധ്യക്ഷന്‍ അഡ്വ: കെ. സത്യന്‍ ആദരഭാഷണം നടത്തി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബീന ടീച്ചര്‍ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഡോക്ടര്‍ പി.കെ ഷാജി മാസ്റ്റര്‍ നന്ദിയും പറഞ്ഞു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിജില പറവക്കൊടി, വാര്‍ഡ് കൗണ്‍സിലര്‍ പ്രജിഷ പി, പിടിഎ വൈസ് പ്രസിഡണ്ട് പ്രമോദ് രാരോത്ത്, മദര്‍ പിടിഎ പ്രസിഡണ്ട് ജെസ്സി, എസ്.എസ്.ജി ചെയര്‍മാന്‍ പി.കെ രഘുനാഥ്, അന്‍സാര്‍ കൊല്ലം, ഡെപ്യൂട്ടി എച്ച് എം ശിഖടീച്ചര്‍, സ്റ്റാഫ് സെക്രട്ടറിമാരായ പി.കെ ബാജിത് മാസ്റ്റര്‍, ശ്രീജിത്ത് മാസ്റ്റര്‍, പൂര്‍വ്വ അധ്യാപകനായ ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, സ്‌കൂള്‍ ചെയര്‍പേഴ്‌സണ്‍ ചന്ദന തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. തുടര്‍ന്ന് സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.

Summary:Pantalayani Government Higher Secondary School organized 64th anniversary celebration and send off for teachers.