കുട്ടികള്‍ക്കായി അവര്‍ ഒത്തുച്ചേര്‍ന്നു: പന്തലായനി ബി.ആർ.സി അധ്യാപക ക്ലസ്റ്റർ കൂട്ടായ്മയില്‍ പങ്കെടുത്തത് നിരവധി അധ്യാപകര്‍


കൊയിലാണ്ടി: കൊയിലാണ്ടി ജിവിഎച്ച്എസ്എസിൽ സംഘടിപ്പിച്ച പന്തലായനി ബി.ആർ.സി അധ്യാപക ക്ലസ്റ്റർ കൂട്ടായ്മ നഗരസഭാ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.കെ ഇന്ദിര ഉദ്ഘാടനം ചെയ്തു. പന്തലായനി ബി.ആർ.സി യിലെ അൺ എയ്ഡഡ് സ്കൂളുകളടക്കം 103 സ്കൂളുകളിലെ പ്രധാനാധ്യാപകർ ഉൾപ്പെടെയുള്ള അധ്യാപകര്‍ക്കാണ് പരിശീലനം നല്‍കിയത്‌.

ജി.വി.എച്ച്.എസ്എ.സ് കൊയിലാണ്ടി, ജി.എച്ച്.എസ്.എസ് പന്തലായനി, ജി.എം.വി.എച്ച്.എസ്.എസ് കൊയിലാണ്ടി എന്നീ മൂന്ന് സെൻററുകളിലായി എൽ.പി, യുപി, എച്ച്.എസ് വിഭാഗങ്ങളിലെ അധ്യാപകര്‍ക്ക്‌ പരിശീലനം നല്‍കി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിജു.കെ അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി എ.ഇ.ഒ ഗിരീഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി.

അധ്യാപക കൂട്ടായ്മ മോണിറ്ററിങ്ങിന്റെ ഭാഗമായി ക്യുഐപി ഡെപ്യൂട്ടി ഡയറക്ടർ രസീന എം ജെ, എസ് എസ് കെ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ അനുലേഖ ഇ, ഡിസ്ട്രിക്ട് പ്രോജക്ട് കോഡിനേറ്റർ ഡോക്ടർ എ കെ അബ്ദുൽ ഹക്കീം എന്നിവർ അടങ്ങിയ ടീം പരിശീലന കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി.

പഠന വിടവുകൾ നികത്തി കുട്ടികളെ അവരുടെ കഴിവിനുതകുന്ന മേഖലകളിലേക്ക് കൈപിടിച്ചുയർത്താൻ ഇത്തരം പരിശീലനങ്ങൾക്ക് കഴിയട്ടെ എന്ന് ക്യു ഐ പി ഡെപ്യൂട്ടി ഡയറക്ടർആശംസിച്ചു. ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ ദീപ്തി ഇ പി സ്വാഗവും ബി.ആർ.സി ക്ലസ്റ്റർ കോഡിനേറ്റർ ജാബിർ നന്ദിയും പറഞ്ഞു. കൊയിലാണ്ടി ജിവിഎച്ച്എസ്എസ് പ്രധാനാധ്യാപിക അജിതകുമാരി, പരിശീലകരായ സംഗീത , നിഷിത എന്നിവർ ചടങ്ങിൽ ആശംസകള്‍ പറഞ്ഞു.