ത്രോ ബോള്‍, ബ്രോഡ് ജംപ്, റിലെ, ഫുട്‌ബോള്‍… കായിക മത്സരങ്ങളില്‍ പങ്കെടുക്കാനെത്തിയത് 60 കുട്ടികള്‍; ഭിന്നശേഷി കുട്ടികള്‍ക്കായി ഇന്‍ക്ലൂസീവ് കായികോത്സവം ‘കൂടെ’യുമായി പന്തലായനി ബി.ആര്‍.സി
കൊയിലാണ്ടി: സമഗ്ര ശിക്ഷാ കേരള ബി.ആര്‍.സി പന്തലായനി ഭിന്നശേഷി മസാചരണത്തിന്റെ ഭാഗമായി ഇന്‍ക്ലൂസീവ് കായികോത്സവം ‘കൂടെ’ നടത്തി. ഇന്‍ക്ലൂസീവ് കായികോത്സവം കൊയിലാണ്ടി മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ സുധാ കിഴക്കേ പാട്ട് ഉദ്ഘാടനം ചെയ്തു.
കായികോത്സവത്തില്‍ പന്തലായനി ബി.ആര്‍.സി പരിധിയിലെ 60 കുട്ടികളും രക്ഷിതാക്കളും ബി.ആര്‍.സി അംഗങ്ങളും പൊതുജനങ്ങളും ആഘോഷത്തില്‍ പങ്കുചേര്‍ന്നു. രാവിലെ 8.30 ന് ദീപശിഖ പ്രയാണത്തെ തുടര്‍ന്ന് മാര്‍ച്ച് പാസ്റ്റ്, ഫുട്ബാള്‍ മാച്ച്, ത്രോ ബാള്‍, ബ്രോഡ് ജംപ്, റിലെ തുടങ്ങിയ മത്സര ഇനങ്ങള്‍ നടന്നു. വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.
പന്തലായനി ബി.പി.സി ഇ.പി.ദീപ്തി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും ബി.ആര്‍.സി ട്രെയിനറുമായ കെ.ഷിജു അധ്യക്ഷത വഹിച്ചു. ബി.ആര്‍.സി ട്രെയിനര്‍ ഉണ്ണികൃഷ്ണന്‍ ആശംസകള്‍ അറിയിച്ചു. സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ സിന്ധു നന്ദി പറഞ്ഞു.