ഉയരെ 2025; പൂക്കാട് കലാലയത്തില്‍ വനിതാ കലോത്സവവുമായി പന്തലായനി ബ്ലോക്ക് പഞ്ചായത്ത്
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ”ഉയരെ 2025” വനിതാ കലോത്സവം പൂക്കാട് കലാലയം സര്‍ഗ്ഗവനി ഓഡിറ്റോറിയത്തില്‍ വെച്ച് സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തും പന്തലായനി ഐ.സി.ഡി.എസും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജിന്റെ അധ്യക്ഷതയില്‍ തുടര്‍ സാക്ഷരതയിലൂടെ ബിരുദാനന്ദര ബിരുദം നേടിയ എന്‍.പത്മിനി ഉദ്ഘാടനം ചെയ്തു.
മുഖ്യ അഥിതിയായി ആദ്യ വനിതാ സംരംഭകയായ സൗമിനിയും, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചൈത്ര വിജയന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.ജീവാനന്ദന്‍, കെ.അഭിനിഷ്, സുഹറ ഖാദര്‍, ടി.എം.രജുല, ബിന്ദു മഠത്തില്‍, എം.പി.മൊയ്തീന്‍ കോയ, ഇ.കെ.ജുബിഷ്, കെ.ഗീതാനന്ദന്‍, സുനില്‍ തിരുവങ്ങൂര്‍, സുധ തടവന്‍ കയ്യില്‍, ആദിത്യ എന്നിവര്‍ സംസാരിച്ചു. ബിന്ദു സോമന്‍ സ്വാഗതം പറഞ്ഞു. പന്തലായനി സി.ഡി.പി.ഒ ടി.എന്‍.ധന്യ നന്ദി പറഞ്ഞു.