പൊതുജനങ്ങള്‍ക്കായി സാമുഹ്യ സുരക്ഷ ഇന്‍ഷുറന്‍സ് ക്യാമ്പുമായി പന്തലായനി ബ്ലോക്ക് എഫ്.എല്‍.സി


കൊയിലാണ്ടി: സാമൂഹ്യ സുരക്ഷ ഇന്‍ഷുറന്‍സ് ക്യാമ്പ് സംഘടിപ്പിച്ച് പന്തലായനി ബ്ലോക്ക് പഞ്ചായത്ത്. സ്റ്റേറ്റ് ബാക് ഓഫ് ഇന്ത്യ കൊയിലാണ്ടി ശാഖയും പന്തലായനി ബ്ലോക്ക് എഫ്. എല്‍.സിയും സംയുക്തമായാണ് പൊതുജനങ്ങള്‍ക്കായി ക്യാമ്പ് സംഘടിപ്പിച്ചത്.

പന്തലായനി കലാസമിതി ഹാളില്‍ നടന്ന പരിപാടി കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. എസ്.ബി.ഐ കൊയിലാണ്ടി ശാഖ ചീഫ് മാനേജര്‍ അഭിലാഷ് അധ്യക്ഷത വഹിച്ചു ചടങ്ങില്‍ എഫ്.ഐ മാനേജര്‍ രാജേഷ്, കലാസമിതി പ്രസിഡണ്ട് സി. സത്യചന്ദ്രന്‍, മേഘന മാധവന്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.ഭാസ്‌കരന്‍ സ്വാഗതവും സി.പി രാധ നന്ദിയും പറഞ്ഞു.