ചേമഞ്ചേരിയിലെ ഭിന്നശേഷിക്കാരായ മക്കളുടെ അമ്മമാര്‍ക്ക് ഇനി സ്വന്തം കാലില്‍ നില്‍ക്കാം; അഭയത്തില്‍ ഭിന്നശേഷി തൊഴില്‍ സംരംഭവുമായി പന്തലായനി ബ്ലോക്ക് പഞ്ചായത്ത്.
ചേമഞ്ചേരി: ഭിന്നശേഷിക്കാരായ മക്കളുടെ അമ്മമാര്‍ക്കുള്ള തൊഴില്‍ സംരംഭമെന്ന പ്രോജക്ടിന്റെ ഭാഗമായി പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ അഭയം സ്‌പെഷ്യല്‍ സ്‌കൂളില്‍ റെഡിമെയ്ഡ് & ഗാര്‍മെന്റ്‌സ് യൂണിറ്റ് ആരംഭിച്ചു.
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു. അഭയം വൈസ് പ്രസിഡണ്ട് ശ്രീ മുസ്തഫ ഒലീവിന്റെ അധ്യക്ഷതയില്‍ നടന്ന ഉദ്ഘാടന യോഗത്തില്‍ അഭയം ജനറല്‍സിക്രട്ടറി മാടഞ്ചേരി സത്യനാഥന്‍, ബ്ലോക്ക് വൈസ് പ്രസിഡണ്ട് ചൈത്ര വിജയന്‍, വ്യവസായ വികസന ഓഫീസര്‍ ഷിബി പി.കെ. ജീവാനന്ദന്‍ മാസ്റ്റര്‍, എം.പി.മൊയ്തീന്‍ കോയ, ബാബു കൊളപ്പുള്ളി, ഷീബ ശ്രീധരന്‍, ബിന്ദു സോമന്‍, ഗീത മുല്ലോളി, പ്രീത പൊന്നാടത്ത്, എ.പി.അജിത, ബിന്ദു അഭയം എന്നിവര്‍ സംസാരിച്ചു.